ഓസ്‌ട്രേലിയക്ക് ആരേയും തോല്‍പ്പിക്കാനാവും, പക്ഷേ സെമിയില്‍ പാകിസ്ഥാന്‍ ജയിക്കും: ബ്രയാന്‍ ലാറ

പാകിസ്ഥാന്‍ ജയിക്കും എന്ന് പ്രവചിക്കുകയാണ് വിന്‍ഡിസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പിന്റെ കലാശ പോരിലേക്ക് ന്യൂസിലാന്‍ഡിന് എതിരെ ആരെത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രണ്ടാമത്തെ സെമി ഫൈനലില്‍ ഇന്ന് പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ നേരിടും. ഇവിടെ പാകിസ്ഥാന്‍ ജയിക്കും എന്ന് പ്രവചിക്കുകയാണ് വിന്‍ഡിസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. 

അപകടകാരികളാണ് ഓസ്‌ട്രേലിയ. ഏത് എതിരാളിയേയും തോല്‍പ്പിക്കാന്‍ പാകത്തില്‍ കരുത്തുറ്റ ലൈനപ്പ് ആണ് അവരുടേത്. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഉള്ള വീര്യം അവരെ ഫൈനലിലേക്ക് എത്തിക്കും, ട്വിറ്ററില്‍ ലാറ കുറിച്ചു. 

ഒരു മത്സരം പോലും തോല്‍ക്കാതെയാണ് പാകിസ്ഥാന്‍ ടി20 ലോകകപ്പ് സെമിയിലേക്ക് എത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിക്കാന്‍ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ സെമിക്ക് മുന്‍പ് ഓസ്‌ട്രേലിയക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തകളും വരുന്നുണ്ട്. പനിയെ തുടര്‍ന്ന് മുഹമ്മദ് റിസ്വാനും മാലിക്കിനും സെമി നഷ്ടമായേക്കും എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com