ക്രിക്കറ്റില്‍ നിന്ന് മാറി നിന്ന് മുരളി വിജയ്; കാരണം കോവിഡ് വാക്‌സിന്‍ എടുക്കാനുള്ള മടി 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്ന് മുരളി വിജയി വിട്ടുനില്‍ക്കുന്നത് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറല്ലാത്തതിനാലെന്ന് റിപ്പോര്‍ട്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്ന് മുരളി വിജയ് വിട്ടുനില്‍ക്കുന്നത് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറല്ലാത്തതിനാലെന്ന് റിപ്പോര്‍ട്ട്. സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്‌നാട് ടീമില്‍ നിന്ന് മുരളി വിജയ് വിട്ടു നിന്നിരുന്നു. 

കളിക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബിസിസിഐയുടേത്. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കണമോ എന്നതില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം കളിക്കാര്‍ക്കാണ്. വാക്‌സിന്‍ സ്വീകരിക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ വാക്‌സിന്‍ എടുക്കാന്‍ മുരളി വിജയി മടിക്കുന്നു, ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ബബിളിലെ ജീവിതവും മുരളി വിജയിക്ക് വയ്യ

ബബിളില്‍ കഴിയുന്നതിനോടും മുരളി വിജയിക്ക് എതിര്‍പ്പാണ്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് കളിക്കാര്‍ ബബിളില്‍ പ്രവേശിക്കണം എന്നാണ് ചട്ടം. എന്നാല്‍ മുരളി വിജയ് ഇതിന് തയ്യാറാവാതിരുന്നതോടെ തമിഴ്‌നാട് ടീം സെലക്ഷനില്‍ നിന്ന് താരത്തെ ഒഴിവാക്കി. 

ഇനി വാക്‌സിന്‍ സ്വീകരിച്ച് ബബിളില്‍ കഴിയാന്‍ തയ്യാറായി മുരളി വിജയി തിരിച്ചെത്തിയാലും ഫിറ്റ്‌നസ് തെളിയിച്ചതിന് ശേഷം മാത്രമാവും സെലക്ഷന് പരിഗണിക്കുക. 2020 ഐപിഎല്‍ സീസണിലാണ് മുരളി വിജയി അവസാനമായി ക്രിക്കറ്റ് മത്സരം കളിച്ചത്. തമിഴ്‌നാടിനും കര്‍ണാടകയ്ക്കും വേണ്ടി 37കാരനായ മുരളി വിജയി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com