'ഇത് എന്നെ വേദനിപ്പിക്കുന്നു', ഡിവില്ലിയേഴ്‌സിനോട് വിരാട് കോഹ്‌ലി

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഡിവില്ലിയേഴ്‌സിന് ഹൃദയം തൊടുന്ന കുറിപ്പുമായി വിരാട് കോഹ്‌ലി
കോഹ് ലി,ഡിവില്ലിയേഴ്സ്/ഫയൽ ചിത്രം
കോഹ് ലി,ഡിവില്ലിയേഴ്സ്/ഫയൽ ചിത്രം

ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഡിവില്ലിയേഴ്‌സിന് ഹൃദയം തൊടുന്ന കുറിപ്പുമായി വിരാട് കോഹ്‌ലി. ഇത് തന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു എന്നാണ് കോഹ് ലി ട്വിറ്ററില്‍ കുറിച്ചത്. 

നമ്മുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനും ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പ്രചോദനം നല്‍കുന്ന മനുഷ്യനുമായ ഡിവില്ലിയേഴ്‌സിന്, നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതെല്ലാം ഓര്‍ത്ത് നിങ്ങള്‍ക്ക് ഏറെ അഭിമാനിക്കാം. കളിക്കും അപ്പുറത്താണ് നമ്മുടെ ബന്ധം. അതെപ്പോഴും അങ്ങനെ തന്നെ ആയിരിക്കും, കോഹ്‌ലി ട്വിറ്റില്‍ കുറിച്ചു. 

ഇത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു. എന്നാല്‍ നിനക്കും നിന്റെ കുടുംബത്തിനും ഉചിതമായ തീരുമാനമാണ് നിങ്ങള്‍ എന്നും സ്വീകരിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, കോഹ് ലി പറഞ്ഞു. 

10 സീസണുകളില്‍ ബാംഗ്ലൂരിനൊപ്പം

10 സീസണുകളാണ് ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിന് ഒപ്പം കളിച്ചത്. കോഹ് ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഡിവില്ലിയേഴ്‌സ് ടീമിനോട് വിടപറഞ്ഞത് എന്ന പ്രത്യേകതയുമുണ്ട്. 

നേരത്തെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ഡി വില്ലിയേഴ്‌സ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ലീഗ് മത്സരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ വരുന്ന ഐപിഎല്‍ സീസണില്‍ ഉള്‍പ്പെടെ ഇനി ഡിവില്ലിയേഴ്‌സിന്റെ 360 ഡിഗ്രി ബാറ്റിങ് കാണാനാവില്ല.

ഇതൊരു അതിശയിപ്പിക്കുന്ന യാത്രയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിക്കുകയാണ്. വീട്ടുമുറ്റത്ത് സഹോദരങ്ങള്‍ക്കൊപ്പം തുടങ്ങിയത് മുതല്‍ ആസ്വദിച്ചാണ അനിയന്ത്രിതമായ ആവേശത്തോടെ ഞാന്‍ ക്രിക്കറ്റ് കളിച്ചത്. ഇപ്പോള്‍ 37ാമത്തെ വയസില്‍ എന്റെ ഉള്ളിലെ ആ തീയ്ക്ക് അത്ര ശോഭയില്ല, വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ച് ഡിവില്ലിയേഴ്‌സ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com