കാണ്‍പൂര്‍ ടെസ്റ്റ്; ബാറ്റിങ് തെരഞ്ഞെടുത്ത് രഹാനെ, റെഡ് ബോളില്‍ ശ്രേയസ് അയ്യറിന് അരങ്ങേറ്റം

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ രഹാനെ ബാറ്റിങ് തെരഞ്ഞെടുത്തു
ഫോട്ടോ:ഐസിസി, ട്വിറ്റർ
ഫോട്ടോ:ഐസിസി, ട്വിറ്റർ

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ രഹാനെ ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ശ്രേയസ് അയ്യര്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. 

ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്റെ കൈകളില്‍ നിന്നാണ് ശ്രേയസിന് ടെസ്റ്റ് ക്യാപ് ലഭിച്ചത്. രണ്ട് സീമര്‍മാരേയും മൂന്ന് സ്പിന്നര്‍മാരേയുമായാണ് ഇന്ത്യ കളിക്കുന്നത്. ഉമേഷ് യാദവും ഇശാന്ത് ശര്‍മയുമാണ് പേസര്‍മാര്‍. സ്പിന്നര്‍മാരായി ആര്‍ അശ്വിനും അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും. 

സ്പിന്നര്‍മാര്‍ക്ക് ടേണ്‍ കണ്ടെത്താനാവും

രോഹിത്തിന്റേയും രാഹുലിന്റേയും അഭാവത്തില്‍ ഗില്ലും മായങ്കുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ഋഷഭ് പന്തിന്റെ അഭാവത്തില്‍ വൃധിമാന്‍ സാഹ വിക്കറ്റിന് പിന്നില്‍. മുഹമ്മദ് സിറാജിന് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. ബാറ്റ്‌സ്മാന്മാര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ കാണ്‍പൂരിലെ പിച്ചില്‍ പ്രയാസപ്പെടേണ്ടി വരും എന്നാണ് വിലയിരുത്തല്‍. സ്പിന്നര്‍മാര്‍ക്ക് തുടക്കത്തിലെ ടേണ്‍ കണ്ടെത്താനായേക്കും. റിവേഴ്‌സ് സ്വിങ്ങും കാണ്‍പൂരിലെ പിച്ചില്‍ ലഭിക്കും. 

കാണ്‍പൂര്‍ ടെസ്റ്റില്‍ കോഹ് ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലേക്ക് കോഹ് ലി തിരിച്ചെത്തും. ടി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്ന കെയ്ന്‍ വില്യംസന്‍ ആണ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെ നയിക്കുന്നത്. ടോസ് നേടിയിരുന്നു എങ്കില്‍ ബാറ്റിങ് തെരഞ്ഞെടുത്താനെ എന്നാണ് വില്യംസണ്‍ പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com