മായങ്കിനെ വീഴ്ത്തിയത് ജാമിസണ്‍ മെനഞ്ഞ തന്ത്രം, റിവ്യു എടുക്കാതെ ശുഭ്മാന്‍ ഗില്ലിനെ രക്ഷിച്ച് ന്യൂസിലാന്‍ഡ്‌

ഇവിടെ എട്ടാം ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ മണിക്കൂറുകള്‍ വലിയ അപകടങ്ങളില്ലാതെ മറികടന്നതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. ഇവിടെ എട്ടാം ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. തുടക്കം മുതല്‍ ആത്മവിശ്വാസമില്ലാതെയാണ് മായങ്കിനെ ക്രീസില്‍ കണ്ടത്. ഇവിടെ അച്ചടക്കത്തോടെയുള്ള ബൗളിങ്ങിലൂടെ മായങ്കിനെ ജാമിസണ്‍ മടക്കി. 

തന്റെ ആദ്യ സ്‌പെല്ലില്‍ ഓഫ് സ്റ്റംപിന് പുറത്തായാണ് ജാമിസണ്‍ തുടരെ പന്തെറിഞ്ഞത്. ഇവിടെ പന്തില്‍ വലിയ ചലനങ്ങള്‍ കണ്ടെത്താനായില്ല എങ്കിലും തന്റെ ഈ തന്ത്രം തന്നെ ജാമിസണ്‍ തുടര്‍ന്നു. ബ്രിസ്‌ബേന്‍ ടെസ്റ്റിന് ശേഷം ആദ്യമായാണ് മായങ്ക് ഇന്ത്യക്കായി കളിക്കാന്‍ ഇറങ്ങിയത്. ഇവിടെ ഫൂട്ട് മൂവ്‌മെന്റ്‌സിലുടെയും മായങ്ക് തന്റെ പതര്‍ച്ച വ്യക്തമാക്കി. 

ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ തുടരെ എറിഞ്ഞ് ജാമിസണ്‍

പുറത്താവുന്നതിന് മുന്‍പ് പലവട്ടം ഔട്ട്‌സൈഡ് എഡ്ജ് ആവുന്നതിന് അടുത്തേക്ക് മായങ്ക് എത്തിയിരുന്നു. ഒടുവില്‍ എട്ടാം ഓവറില്‍ മായങ്ക് വീണു. ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ ജാമിസണ്‍ എറിഞ്ഞ ഡെലിവറിയില്‍ എഡ്ജ് ചെയ്ത് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. 

മായങ്കിനൊപ്പം തുടക്കത്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിന്റേയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടപ്പെടേണ്ടതായിരുന്നു. അജാക്‌സ് പട്ടേലിന്റെ ഡെലിവറിയില്‍ ഗില്‍ എല്‍ബിഡബ്ല്യുയില്‍ കുടുങ്ങി. ഇവിടെ ബൗളറുടെ അപ്പീലിനൊപ്പം മറ്റ് താരങ്ങളൊന്നും ചേര്‍ന്നില്ല. എന്നാല്‍ റീപ്ലേകളില്‍ പന്ത് മിഡില്‍ സ്റ്റംപ് ഇളക്കുന്നതായി വ്യക്തമായിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയ ശുഭ്മാന്‍ ഗില്‍ പിന്നെ അര്‍ധ ശതകം പിന്നിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com