ശുഭ്മാന്‍ ഗില്ലിന് അര്‍ധ ശതകം, മായങ്ക് മടങ്ങിയെങ്കിലും കാണ്‍പൂരില്‍ ഇന്ത്യക്ക് മികച്ച തുടക്കം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 11:41 AM  |  

Last Updated: 25th November 2021 11:41 AM  |   A+A-   |  

shubman_gill

ഫോട്ടോ: ട്വിറ്റർ

 

കാണ്‍പൂര്‍: തുടക്കത്തില്‍ തന്നെ മായങ്ക് അഗര്‍വാളിനെ നഷ്ടപ്പെട്ടെങ്കിലും തിരികെ കയറി ഇന്ത്യ. ശുഭ്മാന്‍ ഗില്‍ അര്‍ധ ശതകം കണ്ടെത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

83 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറും സഹിതമായ ഗില്‍ അര്‍ധ ശതകം കണ്ടെത്തിയത്. ഗില്ലിന് പിന്തുണ നല്‍കാന്‍ പൂജാരയ്ക്ക് കഴിഞ്ഞു. 28 പന്തില്‍ നിന്ന് 13 റണ്‍സ് എടുത്ത് നില്‍ക്കെയാണ് മായങ്കിന്റെ വിക്കറ്റ് നഷ്ടമായത്. ജാമിസണിന്റെ പന്തില്‍ ബ്ലണ്ടലിന് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. 

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ക്ക് ടെസ്റ്റ് ക്യാപ്പ് ലഭിച്ചു. രണ്ട് ഫാസ്റ്റ് ബൗളേഴ്‌സിനും മൂന്ന് സ്പിന്നര്‍മാരേയുമായാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഇറങ്ങുന്നത്. സ്പിന്നര്‍മാര്‍ക്ക് കാണ്‍പുരിലെ പിച്ചില്‍ ടേണ്‍ കണ്ടെത്താനാവുന്നതിനൊപ്പം പേസര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിങ്ങും ലഭിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.