അടുത്ത മൂന്ന് വര്‍ഷത്തേക്ക് ധോനി ചെന്നൈയില്‍, രാഹുല്‍ ലഖ്‌നൗവിന്റെ ക്യാപ്റ്റനായേക്കും

ക്യാപ്റ്റന്‍ എംഎസ് ധോനിയെ ടീമില്‍ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ചെന്നൈ: ക്യാപ്റ്റന്‍ എംഎസ് ധോനിയെ ടീമില്‍ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ധോനിയെ ടീമില്‍ നിലനിര്‍ത്തുന്നതായാണ് സൂചന. 

എംഎസ് ധോനിക്ക് പുറമെ ഋതുരാജ് ഗയ്കവാദ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ നിലനിര്‍ത്തുന്നത്. നാലാമതായി മൊയിന്‍ അലി, സാം കറാന്‍ എന്നിവരുടെ പേരാണ് ചെന്നൈയുടെ പരിഗണനയില്‍ ഉള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാന്‍ ഇനി അഞ്ച് ദിവസം കൂടിയാണ് ഫ്രാഞ്ചൈസികളുടെ മുന്‍പിലുള്ളത്. 

പഞ്ചാബിനോട് രാഹുല്‍ ഗുഡ്‌ബൈ പറയുന്നു

താര ലേലത്തിന് മുന്‍പായി കെഎല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് വിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗവിന്റെ ക്യാപ്റ്റനായി രാഹുല്‍ വരുമെന്നാണ് സൂചന. അഹമ്മദാബാദും രാഹുലിന് വേണ്ടി ശ്രമിച്ചിരുന്നു. 

ഡല്‍ഹി നിലനിര്‍ത്തുന്നത് ഇവരെ 

പൃഥ്വി ഷായ, ഋഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, നോര്‍ജെ എന്നിവരെയാണ് ഡല്‍ഹി ക്യാപ്റ്റില്‍സ് ടീമില്‍ നിലനിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയാതെ വന്നതോടെയാണ് ശ്രേയസ് ഫ്രാഞ്ചൈസി വിടുന്നത്. ഋഷഭ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്താനാണ് ഡല്‍ഹി തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com