ദുബായില്‍ ധോനി മുത്തമിട്ടത് 11ാം കിരീടത്തില്‍; ഷെല്‍ഫ് നിറച്ച ക്യാപ്റ്റന്‍ കൂളിന്റെ തന്ത്രങ്ങള്‍

2007ല്‍ പ്രഥമ ട്വന്റി20 ലോക കിരീടം ധോനി ഇന്ത്യയിലേക്ക് എത്തിച്ചു. 2010ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യമായി ഐപിഎല്‍ കിരീടം ഉയര്‍ത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

2007ലെ ഏകദിന ലോകകപ്പില്‍ തുടരെ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ എംഎസ് ധോനിക്ക് നേരെ തിരിഞ്ഞിരുന്നു ആരാധകര്‍. എന്നാല്‍ അതേ വര്‍ഷം കിരീടത്തില്‍ മുത്തമിട്ട് തുടങ്ങിയ എംഎസ് ധോനി 2021 ഒക്ടോബര്‍ 15ന് ഐപിഎല്‍ കിരീടം ഉയര്‍ത്തിയതോടെ ഷെല്‍ഫിലേക്ക് എത്തിയത് 11ാം കിരീടം. 

2007ല്‍ പ്രഥമ ട്വന്റി20 ലോക കിരീടം ധോനി ഇന്ത്യയിലേക്ക് എത്തിച്ചു. 2010ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യമായി ഐപിഎല്‍ കിരീടം ഉയര്‍ത്തി. പിന്നാലെ ചാമ്പ്യന്‍സ് ലീഗില്‍ ചെന്നൈയേയും ഏഷ്യാ കപ്പില്‍ ഇന്ത്യയേയും കിരീടം ചൂടിച്ചു. 2011ല്‍ ഏകദിന ലോക കിരീടം ഇന്ത്യയിലേക്ക്. 

2011ല്‍ വീണ്ടും ഐപിഎല്‍ കിരീടം. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും 2014ല്‍ ചാമ്പ്യന്‍സ് ലീഗിലും 2016ല്‍ ഏഷ്യാ കപ്പിലും ജയം. 2018ല്‍ വീണ്ടും ഐപിഎല്‍ കിരീചം. ഇപ്പോഴിതാ ചെന്നൈക്കായി നാലാം കിരീടവും. പതിനാലാം സീസണിലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈക്ക് വേണ്ടി ധോനി ഇറങ്ങുമ്പോള്‍ ക്യാപ്റ്റനായുള്ള ധോനിയുടെ 300ാം മത്സരമായിരുന്നു അത്.

ട്വന്റി20 ക്രിക്കറ്റില്‍ 200ന് മുകളില്‍ മത്സരങ്ങളില്‍ നായകന്മാരായിട്ടുള്ളത് ധോനിയെ കൂടാതെ ജാരന്‍ സമി മാത്രം. ഐപിഎല്‍ പതിനാലാം സീസണ്‍ ഫൈനലില്‍ 27 റണ്‍സിനാണ് കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ചെന്നൈ ജയം നേടിയത്. ചെന്നൈ മുന്‍പില്‍ വെച്ച 192 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 165 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com