ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടി20 കളിക്കാന്‍ ബൂമ്ര, വിക്കറ്റ് വേട്ടയില്‍ കാത്തിരിക്കുന്നത് തകര്‍പ്പന്‍ നേട്ടം

ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാവാന്‍ ബൂമ്ര
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാവാന്‍ ബൂമ്ര. ഈ നേട്ടത്തിലേക്ക് എത്താന്‍ 5 വിക്കറ്റുകള്‍ കൂടി മാത്രമാണ് ബൂമ്രയ്ക്ക് ഇനി വേണ്ടത്. 

63 വിക്കറ്റ് നേടിയ ബൂമ്രയാണ് ഇവിടെ ഒന്നാമത്. 2020ല്‍ ഇന്ത്യയുടെ ന്യൂസിലാന്‍ഡിന് എതിരായ ട്വന്റി20 പരമ്പരയില്‍ കളിച്ചതിന് ശേഷം ബൂമ്ര ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് എതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടി20യില്‍ തിരിച്ചു വരികയാണ് ബൂമ്ര. 

ചഹലിന്റെ വിക്കറ്റ് വേട്ട മറികടക്കാന്‍ ബൂമ്ര

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ബൂമ്ര കളിച്ചിരുന്നു. 14 കളിയില്‍ നിന്ന് 21 വിക്കറ്റാണ് ബൂമ്ര ഇവിടെ വീഴ്ത്തിയത്. സീസണിലെ വിക്കറ്റ് വേട്ടയില്‍ മൂന്നാമതുണ്ട് ബൂമ്ര. ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ ചഹല്‍ ഉള്‍പ്പെട്ടില്ല. ചഹലിനെ ടീമിലെടുക്കാതിരുന്നതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

യുവ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറിനാണ് സെലക്ടര്‍മാര്‍ മുന്‍തൂക്കം നല്‍കിയത്. ട്വന്റി20യിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമത് നിന്നിരുന്ന ലസിത് മലിംഗയെ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ മറികടന്നിരുന്നു. ഷക്കീബിന്റെ പേരില്‍ 91 കളിയില്‍ നിന്ന് 115 വിക്കറ്റുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com