വരുണ്‍ ചക്രവര്‍ത്തിയോ അശ്വിനോ? ഹര്‍ദിക്കിന് പകരം ശര്‍ദുലോ? പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍

ഇവിടെ പാകിസ്ഥാന് എതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയാവും എന്നതിലും ആകാംക്ഷ നിറയുകയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്:  ഇന്ത്യയും പാകിസ്ഥാനും ദുബായില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല ഇരു രാജ്യങ്ങളും. ലോകകപ്പുകളില്‍ പാകിസ്ഥാന് മേലുള്ള ആധിപത്യം തുടരുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇവിടെ പാകിസ്ഥാന് എതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയാവും എന്നതിലും ആകാംക്ഷ നിറയുകയാണ്. 

ആര്‍ അശ്വിന്‍ ആവുമോ വരുണ്‍ ചക്രവര്‍ത്തിയാവുമോ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് എത്തുക എന്നതും ഹര്‍ദിക്കിന് പകരം ശര്‍ദുല്‍ താക്കൂര്‍ കളിക്കുമോ എന്നതിനുമാണ് ഉത്തരം അറിയേണ്ടത്. 

ഓപ്പണിങ് 

ഓപ്പണിങ്ങില്‍ ആരെല്ലാം ഇറങ്ങും എന്നതില്‍ ഇന്ത്യക്ക് തലവേദ ഏതുമില്ല. രോഹിത്തും കെ എല്‍ രാഹുലും ഫോം വ്യക്തമാക്കി കഴിഞ്ഞു. ഇഷാന്‍ കിഷന്‍ ബെഞ്ചിലിരിക്കണം. 

മധ്യനിര 

മൂന്നാമത് താന്‍ ബാറ്റ് ചെയ്യുമെന്ന് വിരാട് കോഹ്‌ലി വ്യക്തമാക്കിയിരുന്നു. കോഹ്‌ലിക്ക് പിന്നാലെ സൂര്യകുമാര്‍ യാദവ് എത്തും. അഞ്ചാമത് ആരെ ബാറ്റിങ്ങിന് ഇറക്കും എന്നത് കളിയിലെ ആ സമയത്തെ സാഹചര്യം അനുസരിച്ചിരിക്കും. സാഹചര്യം നോക്കി ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തിയേക്കും. 

ബൗളിങ്

ഏഴ് വര്‍ഷത്തിന് ശേഷമാണ് ട്വന്റി20 ടീമിലേക്ക് അശ്വിന്‍ തിരിച്ചെത്തിയത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ അശ്വിന് സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മിസ്റ്ററി ഫാക്ടര്‍ കണക്കിലെടുത്ത് വരുണ്‍ ചക്രവര്‍ത്തിയെ അശ്വിന് പകരം കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറാവും വരുണ്‍ എന്നാണ് ലോകകപ്പ് സംഘത്തിലേക്ക് വരുണിനെ ഉള്‍പ്പെടുത്തി സെലക്ടര്‍മാര്‍ പറഞ്ഞത്. 

പേസര്‍മാരിലേക്ക് വരുമ്പോള്‍ ബൂമ്ര, ഷമി, ഭുവി എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. പന്തെറിയാന്‍ ഹര്‍ദിക് എത്തിയാലും നാല് ഓവറും ഹര്‍ദിക് എറിയാന്‍ സാധ്യതയില്ല. 

ഇന്ത്യയുടെ സാധ്യത 11: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, കോഹ് ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അശ്വിന്‍/വരുണ്‍, ബൂമ്ര, ഷമി, ഭുവി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com