ചരിത്രം ആവർത്തിക്കാൻ ഇന്ത്യ, തിരുത്താൻ പാകിസ്ഥാനും; ആ ബ്ലോക്ക് ബസ്റ്റർ പോരാട്ടം ഇന്ന്  

രാത്രി 7.30ന് ദുബായിലാണു ഇന്ത്യ– പാകിസ്ഥാൻ മത്സരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിരവൈരികളുടെ ബ്ലോക്ക് ബസ്റ്റർ പോരാട്ടം ഇന്ന്. രാത്രി 7.30ന് ദുബായിലാണു ഇന്ത്യ– പാകിസ്ഥാൻ മത്സരം. 

ചരിത്രം ഇന്ത്യക്കൊപ്പം

ട്വന്റി20 ലോകകപ്പിൽ മുൻപ് അഞ്ച് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ഇന്ത്യയ്ക്കായിരുന്നു ജയം. അതേസമയം ദുബായിൽ അവസാനം കളിച്ച ആറ് ട്വന്റി20 മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവി അറഞ്ഞിട്ടില്ലെന്നതാണ് പാകിസ്ഥാന് ആത്മവിശ്വാസം നൽകുന്നത്. ലോകകപ്പ് പോരാട്ടങ്ങളുടെ കണക്കെടുത്താൽ 12–0 എന്ന മികച്ച നിലയിലാണ് ഇന്ത്യ. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ ഇരു ടീമുകളും പൊരുതിയപ്പോഴെല്ലാം ഇന്ത്യയാണു ജയിച്ചത്. ഏകദിന ലോകകപ്പിൽ ഏഴു വട്ടവും ട്വന്റി20യിൽ അഞ്ച് തവണയും ഇന്ത്യ ജയിച്ചു. 

ടീമുകൾ ഇങ്ങനെ

‍ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ശർദുൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, രാഹുൽ ചഹർ. 

പാകിസ്ഥാൻ: ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഷൊയിബ് മാലിക്, ഹസൻ അലി, ഹാരിസ് റൗഫ്, ഷൈഹീൻ അഫ്രീദി, ഇമദ് വാസിം, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ആസിഫ് അലി, ഹൈദർ അലി, സർഫറാസ് അഹമ്മദ്, മുഹമ്മദ് വസീം, സൊഹൈബ് മഖ്‌സൂദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com