ലക്‌നൗവും അഹമ്മദാബാദും; ഐപിഎല്ലില്‍ ഇനി പത്തുടീമുകള്‍

അഹമ്മദാബാദും ലക്‌നൗവും വരുന്നതോടെ ഐപിഎല്ലിലെ ടീമുകളുടെ എണ്ണം 10 ആകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ടു ടീമുകള്‍ കൂടി. അഹമ്മദാബാദും ലക്‌നൗവും വരുന്നതോടെ ഐപിഎല്ലിലെ ടീമുകളുടെ എണ്ണം 10 ആകും.

അടുത്ത ഐപിഎല്‍ സീസണ്‍ മുതല്‍ പത്തുടീമുകളാണ് പരസ്പരം മാറ്റുരയ്ക്കുക. ദുബൈ താജ് ഹോട്ടലില്‍ നടന്ന ലേലത്തില്‍ ആര്‍പി- സഞ്ജീവ് ഗോയങ്ക ഗ്രൂപ്പാണ് ലക്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. സിവിസി ക്യാപിറ്റല്‍ പാര്‍ട്ണറാണ് അഹമ്മദാബാദ് ടീമിന്റെ ഉടമ. ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്ത് കൂടുതല്‍ അഭിവൃദ്ധി ഉണ്ടാവാന്‍ ഇത് വഴിത്തെളിയിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. 

2008ലാണ് ഐപിഎല്‍ സീസണ്‍ ആരംഭിച്ചത്. തുടക്കം മുതല്‍ ചെന്നൈ, മുംബൈ ഇന്ത്യന്‍സ്, ബംഗളൂരു, കൊല്‍ക്കത്ത, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നി ടീമുകളാണ് മത്സരരംഗത്തുള്ളത്. ഹൈദരാബാദിന്റെ പേര് നേരത്തെ ഡെക്കാണ്‍ ചാര്‍ജേഴ്‌സ് എന്നായിരുന്നു. 2010ല്‍ പുനൈ വാരിഴേസും കൊച്ചി ടസ്‌കേഴ്‌സും ലീഗിന്റെ ഭാഗമായി കളിച്ചതോടെ ഇടക്കാലത്ത് പത്തുടീമുകള്‍ ഉണ്ടായിരുന്നു. 

2011ല്‍ ബിസിസിഐയുടെ വ്യവസ്ഥകള്‍ ലംഘിച്ചു കാരണം ചൂണ്ടിക്കാട്ടി കൊച്ചി ടസ്‌കേഴ്‌സിനെ ഒഴിവാക്കി. 2013ല്‍ ബോര്‍ഡുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പുനെ വാരിയേഴ്‌സ് ലീഗില്‍ നിന്ന് പിന്‍വാങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com