'തുടക്കം തന്നെ ട്രംപ് കാര്‍ഡ് ഇറക്കേണ്ടിയിരുന്നു', ക്യാപ്റ്റന്‍സിയില്‍ കോഹ്‌ലിക്ക് പിഴച്ചത് ചൂണ്ടി സഹീര്‍ ഖാന്‍

തുടക്കത്തില്‍ തന്നെ ട്രംപ് കാര്‍ഡ് കോഹ് ലി ഉഫയോഗിക്കണമായിരുന്നു എന്നാണ് സഹീര്‍ ഖാന്‍ ചൂണ്ടിക്കാണിക്കുന്നത്
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: പാകിസ്ഥാന് എതിരെ ബൂമ്രയ്ക്ക് ആദ്യ ഓവര്‍ തന്നെ നല്‍കണമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ താരം സഹീര്‍ ഖാന്‍. തുടക്കത്തില്‍ തന്നെ ട്രംപ് കാര്‍ഡ് കോഹ് ലി ഉഫയോഗിക്കണമായിരുന്നു എന്നാണ് സഹീര്‍ ഖാന്‍ ചൂണ്ടിക്കാണിക്കുന്നത്. 

മൂന്നാം ഓവറില്‍ അല്ല ബൂമ്രയെ കൊണ്ടുവരേണ്ടത്. ബൂമ്രയ്‌ക്കൊപ്പം തുടങ്ങിയിരുന്നു എങ്കില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞാനെ. എന്നാല്‍ കാര്യങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് ഈ ബുദ്ധി ഉദിക്കുന്നത്. ആ സമയം എന്ത് പ്ലാന്‍ ആണോ തയ്യാറാക്കിയത് അതുമായി മുന്‍പോട്ട് പോവുകയാണ് വേണ്ടത്. അവിടെ പാകിസ്ഥാന്റെ രണ്ട് ഓപ്പണര്‍മാര്‍ ഈ വിധം കളി മുന്‍പോട്ട് കൊണ്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചതുമില്ല, സഹീര്‍ ഖാന്‍ പറഞ്ഞു. 

യുഎഇയിലെ ഡ്യൂ ഫാക്ടര്‍ ട്വന്റി20 ലോകകപ്പില്‍ നിര്‍ണായകമാവുന്നു

ഈര്‍പ്പം ഇവിടെ പ്രധാന ഘടകമാവുന്നു. അങ്ങനെ വരുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 20-25 റണ്‍സ് എക്‌സ്ട്രാ കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു എന്നും ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ പറഞ്ഞു. 

ഭുവനേശ്വര്‍ കുമാറിനേയും മുഹമ്മദ് ഷമിയേയും വെച്ചാണ് കോഹ് ലി ന്യൂബോള്‍ ആക്രമണം തുടങ്ങിയത്. 18ാം ഓവറില്‍ ബൂമ്രയോട് ബൗള്‍ ചെയ്യാന്‍ കോഹ് ലി ആവശ്യപ്പെട്ടെങ്കിലും അവസാന നിമിഷം ഷമിയുടെ  കൈകളിലേക്കാണ് പന്ത് നല്‍കിയത്. അവിടെ നാല് പന്തില്‍ ഷമി 17 റണ്‍സ് വഴങ്ങി. തന്റെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാതെയാണ് ബൂമ്ര അവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com