കണിശതയോടെ പന്തെറിഞ്ഞ് ഓസീസ് ബൗളര്‍മാര്‍; 155 റണ്‍സ് ലക്ഷ്യം മുന്നില്‍ വച്ച് ശ്രീലങ്ക

കണിശതയോടെ പന്തെറിഞ്ഞ് ഓസീസ് ബൗളര്‍മാര്‍; 155 റണ്‍സ് ലക്ഷ്യം മുന്നില്‍ വച്ച് ശ്രീലങ്ക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ 155 റണ്‍സ് വിജയ ലക്ഷ്യം വച്ച് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് കണ്ടെത്തിയത്. 

ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. 

35 വീതം റണ്‍സെടുത്ത കുശാല്‍ പെരേര, ചരിത് അസലങ്ക എന്നിവരും 33 റണ്‍സുമായി പുറത്താകാതെ നിന്ന ഭനുക രജപക്‌സ എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. കുശാല്‍ പെരേര നാല് ഫോറും ഒരു സിക്‌സും സഹിതം 25 പന്തിലും അസലങ്ക 27 പന്തുകള്‍ നേരിട്ട് ഇത്ര തന്നെ സിക്‌സും ഫോറും സഹിതമാണ് 35 റണ്‍സ് കണ്ടെത്തിയത്. രജപക്‌സ 26 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതമാണ് 33 റണ്‍സെടുത്തത്.

പതും നിസങ്ക (7), അവിഷ്‌ക ഫെര്‍ണാണ്ടോ  (4), വാനിന്ദു ഹസരങ്ക (4), ക്യാപ്റ്റന്‍ ദസുന്‍ സനക (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ചമിക കരുണരത്‌നെ ഒന്‍പത് റണ്‍സുമായി പുറത്താകാതെ നിന്നു. 

മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയാണ് സാംപ രണ്ട് വിക്കറ്റുകള്‍ നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com