തുടര്‍ തോല്‍വികള്‍, കൂമാനെ പുറത്താക്കി ബാഴ്‌സലോണ; കരകയറ്റാന്‍ സാവി എത്തിയേക്കും 

റയോ വല്ലേക്കാനയോട് ബാഴ്‌സ തോറ്റതിന് പിന്നാലെയാണ് പരിശീലകനെ മാറ്റിയുള്ള ബാഴ്‌സയുടെ പ്രഖ്യാപനം വന്നത്
ഫോട്ടോ:ബാഴ്‌സലോണ എഫ്‌സി, ട്വിറ്റർ
ഫോട്ടോ:ബാഴ്‌സലോണ എഫ്‌സി, ട്വിറ്റർ

മാഡ്രിഡ്: പരിശീലക സ്ഥാനത്ത് നിന്ന് കൂമാനെ മാറ്റി ബാഴ്‌സ. ലാ ലിഗയില്‍ താരതമ്യേന ദുര്‍ബലരായ റയോ വല്ലേക്കാനയോട് ബാഴ്‌സ തോറ്റതിന് പിന്നാലെയാണ് പരിശീലകനെ മാറ്റിയുള്ള ബാഴ്‌സയുടെ പ്രഖ്യാപനം വന്നത്. 

ബാഴ്‌സ മുന്‍ താരം സാവി പരിശീലക സ്ഥാനത്തേക്ക് എത്തും എന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. ലാ ലീഗയില്‍ കഴിഞ്ഞ നാല് കളിയില്‍ മൂന്നിലും ബാഴ്‌സ തോറ്റിരുന്നു. റയോ വല്ലേകാനോ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സയെ തോല്‍പ്പിച്ചത്. ലാ ലീഗ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ബാഴ്‌സ ഇപ്പോള്‍. 

ഒക്ടോബറിലെ ഇന്റര്‍നാഷണല്‍ ബ്രേക്കിന് മുന്‍പ് തന്നെ കൂമാനെ നീക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എല്‍ ക്ലാസിക്കോയില്‍ റയലിനോടും പിന്നാലെ റയോയോടും തോറ്റതോടെ ആ തീരുമാനത്തിലേക്ക് ബാഴ്‌സ എത്തി. 20 വര്‍ഷത്തിന് ശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗിലെ നോക്കൗട്ട് ഘട്ടം കടക്കാതെ ബാഴ്‌സ പുറത്താവുമെന്ന ഭീഷണിയാണ് മുന്‍പില്‍ നില്‍ക്കുന്നത്. 

ബാഴ്‌സ പരിശീലക സ്ഥാനത്തേക്ക് റോബര്‍ട്ടോ മാര്‍ട്ടിനസും പരിഗണനയില്‍

എട്ട് ലാ ലീഗ കിരീടവും ബാഴ്‌സയ്‌ക്കൊപ്പം നിന്ന് നേടിയ താരമാണ് സാവി. 17 വര്‍ഷം ക്ലബിനായി കളിച്ച താരത്തെ പരിശീലക വേഷത്തില്‍ ബാഴ്‌സ തിരികെ ന്യൂകാമ്പില്‍ എത്തിച്ചേക്കും എന്നാണ് സൂചനകള്‍. എന്നാല്‍ അടുത്ത രാജ്യാന്തര ഇടവേള കഴിഞ്ഞതിന് ശേഷമാവും ബാഴ്‌സ പുതിയ പരിശീലകനെ തീരുമാനിക്കുക എന്നും സൂചനയുണ്ട്. 

സാവിക്കൊപ്പം ബാഴ്‌സ പരിശീലക സ്ഥാനത്തേക്ക് ബെര്‍ജിയം ബോസ് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ പേരും ഉയര്‍ന്ന് വരുന്നുണ്ട്. കൂമാന് കീഴില്‍ കോപ്പ ഡെല്‍ റേ നേടിയത് മാത്രമാണ് ബാഴ്‌സയുടെ നേട്ടം. ചാമ്പ്യന്‍സ് ലീഗ് 16ാം റൗണ്ടില്‍ പിഎസ്ജിയോട് തോറ്റ് കഴിഞ്ഞ സീസണില്‍ പുറത്തേക്ക് പോയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com