ഹര്‍ദിക്കിനെ മുംബൈ ടീമില്‍ നിലനിര്‍ത്തില്ല, ക്യാപിറ്റല്‍സിക്ക് വേണ്ടി ശ്രേയസ് അയ്യര്‍ ഡല്‍ഹി വിടുമെന്നും സൂചന

താര ലേലത്തിന് മുന്‍പ് മൂന്ന് കളിക്കാരെ റീടെയ്ന്‍ ചെയ്യാനാവും ബിസിസിഐ ടീമുകളെ അനുവദിക്കുക എന്നാണ് സൂചന
ഹര്‍ദിക് പാണ്ഡ്യ/ഫയല്‍ ചിത്രം
ഹര്‍ദിക് പാണ്ഡ്യ/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് റീടെയ്ന്‍ ചെയ്‌തേക്കില്ല. താര ലേലത്തിന് മുന്‍പ് മൂന്ന് കളിക്കാരെ റീടെയ്ന്‍ ചെയ്യാനാവും ബിസിസിഐ ടീമുകളെ അനുവദിക്കുക എന്നാണ് സൂചന. 

രോഹിത്, ബൂമ്ര, പൊള്ളാര്‍ഡ് എന്നിവരെയാവും അങ്ങനെ വന്നാല്‍ മുംബൈ ടീമില്‍ നിലനിര്‍ത്തുക. 2022 ഐപിഎല്‍ സീസണില്‍ 10 ടീമുകളുണ്ടാവും. അടുത്ത സീസണിന് മുന്‍പായി ഈ വര്‍ഷം ഡിസംബറില്‍ വലിയ താര ലേലം നടക്കും. 

ഹര്‍ദിക്കിനെ മുംബൈ റീടെയ്ന്‍ ചെയ്യാന്‍ 10 ശതമാനത്തില്‍ താഴെ മാത്രം സാധ്യതയാണ് ഇപ്പോള്‍ ഉള്ളതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വന്റി20 ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളില്‍ ഹര്‍ദിക് മികച്ച പ്രകടനം പുറത്തെടുത്താല്‍ പോലും ഹര്‍ദിക്കിന് വേണ്ടി മുംബൈ നില്‍ക്കാനുള്ള സാധ്യത കുറവാണ്. 

രണ്ട് വര്‍ഷം മുന്‍പ് വരെ എങ്ങനെ ആയിരുന്നോ അതുപോലെ എതിരാളികളെ ഭയപ്പെടുത്താന്‍ മാത്രം പ്രാപ്തനായ ഓള്‍റൗണ്ടര്‍ അല്ല ഹര്‍ദിക് എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. നാല് പേരെ ടീമില്‍ നിലനിര്‍ത്താന്‍ സാധിച്ചാല്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെയാവും മുംബൈ പരിഗണിക്കുക. 

ശ്രേയസ് അയ്യര്‍ പുതിയ ഫ്രാഞ്ചൈസിയിലേക്ക്? 

ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വീട്ടേക്കുമെന്നും സൂചനയുണ്ട്. ക്യാപ്റ്റന്‍സി ലഭിക്കുന്ന ഫ്രാഞ്ചൈസി ശ്രേയസ് ലക്ഷ്യം വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഋഷഭ് പന്തിനെ നായക സ്ഥാനത്ത് തുടരാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വരുന്ന സീസണിനും അനുവദിച്ചേക്കും. പുതിയ രണ്ട് ഫ്രാഞ്ചൈസികളും നിലവിലുള്ള ഫ്രാഞ്ചൈസികളും പുതിയ ക്യാപ്റ്റന്മാരെ തിരയുന്ന സാഹചര്യത്തില്‍ ശ്രേയസിന് സാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com