ചുണ്ടുകളിൽ ഇനി 'ഹയ്യ ഹയ്യ'- ഖത്തർ ലോകകപ്പിനുള്ള ഔദ്യോ​ഗിക ​ഗാനം പുറത്തിറക്കി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 08:12 PM  |  

Last Updated: 01st April 2022 08:12 PM  |   A+A-   |  

fifa

ഫോട്ടോ: ട്വിറ്റർ

 

സൂറിച്ച്: ഖത്തർ ലോകകപ്പിനുള്ള ഔദ്യോ​ഗിക ​ഗാനം പുറത്തിറക്കി ഫിഫ. 'ഹയ്യ ഹയ്യ' എന്നാണ് ഗാനത്തിന്റെ പേര്. 'മികവോടെ ഒരുമിച്ച്' എന്നാണ് ​ഗാനത്തിന്റെ ആശയം. ട്രിനിഡാഡ് കാർഡോണ, ഡേവിഡോ, ഐഷ എന്നിവർ ചേർന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. 

അമേരിക്കൻ സ്റ്റാറായ ട്രിനിഡാഡ് കാർഡോണയും ആഫ്രോ ബീറ്റ്‌സ്‌ ഐക്കണായ ഡേവിഡോയും ഖത്തർ ഗായികയായ ഐഷയും ഇതാദ്യമായാണ് ഒരു ഗാനത്തിനു വേണ്ടി ഒന്നിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക പേജിലൂടെ പാട്ട് പുറത്തിറങ്ങി.

അമേരിക്കയുടെയും ആഫ്രിക്കയുടെയും മിഡിൽ ഈസ്റ്റിന്റെയും ഗാന സൗന്ദര്യം പാട്ടിൽ പ്രകടനമാണ്. ഇന്ന് രാത്രി നടക്കുന്ന ലോകകപ്പ് ഫിക്ചർ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിൽ ഗാനം ലൈവായി ആലപിക്കും.