മെസിയുടെ 'കഴുത്തിന് പിടിച്ച്' ആരാധകന്‍; ബലം പ്രയോഗിച്ച് സെല്‍ഫിക്ക് ശ്രമം; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച 

ഇക്വഡോറിനെതിരായ ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെയാണ് സംഭവം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ മൈതാനത്തു നിന്ന് വീണ്ടും സുരക്ഷാ വീഴ്ചയുടെ വാര്‍ത്തകള്‍. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയെ ബലമായി പിടിച്ചു നിര്‍ത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഇക്വഡോര്‍ ആരാധകന്റെ ശ്രമമാണ് ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയെ സെനഗല്‍ ആരാധകര്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം.  

ഇക്വഡോറിനെതിരായ ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെയാണ് സംഭവം. മത്സര ശേഷം മെസിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകന്‍ ബലമായി ശ്രമിച്ചതാണ് വിഷയം. സെല്‍ഫി പകര്‍ത്താനുള്ള ശ്രമത്തില്‍ ആരാധകന്‍ മെസിയുടെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചു. മെസി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ ആരാധകന്‍ ബലം പ്രയോഗിച്ചും ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. 

ഇക്വഡോര്‍ ജഴ്‌സി ധരിച്ചെത്തിയ ആരാധകന്‍ മെസിക്കൊപ്പം സെല്‍ഫിയെടുത്തെങ്കിലും അപ്പോഴേക്കും കുതിച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ പിടിച്ചുമാറ്റി. മത്സര ശേഷം ഈ ആരാധകന്‍ മെസിക്കൊപ്പമുള്ള സെല്‍ഫിയും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. പോസ്റ്റിനൊപ്പം മെസിയെ പുകഴ്ത്തി സാമാന്യം ദീര്‍ഘമായ കുറിപ്പും ഈ ആരാധകന്‍ പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com