32 മീറ്റര്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഓടിയെത്തി ക്യാച്ച്; എക്‌സ്പ്രസ് സൗത്തിയെന്ന് ആരാധകര്‍

പഞ്ചാബ് താരം റബാഡയെ പുറത്താക്കാനാണ് സൗത്തിയുടെ തകര്‍പ്പന്‍ ക്യാച്ച് വന്നത്.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

മുംബൈ: പഞ്ചാബ് കിങ്‌സിന് എതിരെ ആറ് വിക്കറ്റിന്റെ ആധികാരിക ജയമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്. റസലിന്റെ വെടിക്കെട്ട് കണ്ട കളിയില്‍ സൗത്തിയുടെ ഫീല്‍ഡിങ് മികവിനും ആരാധകര്‍ കയ്യടിക്കുന്നു. 

പഞ്ചാബ് താരം റബാഡയെ പുറത്താക്കാനാണ് സൗത്തിയുടെ തകര്‍പ്പന്‍ ക്യാച്ച് വന്നത്. ലോങ് ഓഫിലാണ് സൗത്തി ഫീല്‍ഡ് ചെയ്തിരുന്നത്. ലോങ് ഓണില്‍ നിന്ന് രഹാനെയും ബൗളിങ് എന്‍ഡില്‍ നിന്ന് റസലും സൗത്തിക്കൊപ്പം ഈ ക്യാച്ചിനായി ഓടി. സെക്കന്റുകള്‍ക്കുള്ളില്‍ 32 മീറ്റര്‍ ഓടി എത്തിയാണ് സൗത്തി റബാഡയെ മടക്കിയത്. 

15 പന്തില്‍ നിന്ന് 26 റണ്‍സുമായാണ് റബാഡ മടങ്ങിയത്. കളിയില്‍ 6 വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചത്. പഞ്ചാബിനെ 137 റണ്‍സില്‍ ഒതുക്കിയതിന് ശേഷം 14.3 ഓവറില്‍ കൊല്‍ക്കത്ത ജയം പിടിച്ചു. നാല് വിക്കറ്റ് പിഴുത ഉമേഷ് യാദവ് ആണ് കളിയിലെ താരം. 

51-4 എന്ന് ഒരു ഘട്ടത്തില്‍ കൊല്‍ക്കത്ത ചെയ്‌സിങ്ങില്‍ പതറിയിരുന്നു. എന്നാല്‍ 31 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചുകൂട്ടി റസല്‍ കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തു. 8 സിക്‌സും രണ്ട് ഫോറുമാണ് റസലിന്റെ ബാറ്റില്‍ നിന്ന് വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER