'റസ്സലിന്റെ സിക്‌സ് എപ്പോള്‍ വേണമെങ്കിലും തലയില്‍ വീഴാം! മുംബൈ നിവാസികളെ ഹെല്‍മറ്റ് വച്ച് നടക്കു'

ഇപ്പോഴിതാ ശ്രദ്ധേയമായൊരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ പോരാട്ടങ്ങള്‍ ആവേശകരമായി നടക്കുകയാണ്. ഇതുവരെയായി 100ന് മുകളില്‍ സിക്‌സുകളും പിറന്നു കഴിഞ്ഞു. ബാറ്റര്‍മാര്‍ സിക്‌സുകള്‍ തൂക്കുമ്പോള്‍ തന്നെ സ്‌റ്റേഡിയത്തില്‍ ആരാധകരില്‍ പലരും അത് ക്യാച്ചെടുക്കാറുമുണ്ട്. 

കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ- ചെന്നൈ മത്സരത്തിനിടെ ലഖ്‌നൗ താരം ആയുഷ് ബദോനി അടിച്ച സിക്‌സ് ആരാധികമാരില്‍ ഒരാളുടെ തലയിലാണ് പതിച്ചത്. ഇത്തരത്തിലും അപകടങ്ങളും സംഭവിക്കുന്നുണ്ട്. 

ഇപ്പോഴിതാ ശ്രദ്ധേയമായൊരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. ഇന്നലെ നടന്ന കൊല്‍ക്കത്ത- പഞ്ചാബ് മത്സരത്തിന് പിന്നാലെയാണ് രസകരമായ ട്വീറ്റുമായി രംഗത്തെത്തിയത്. 

പഞ്ചാബ് ഉയര്‍ത്തിയ വിജയ ലക്ഷ്യം അനായാസമായാണ് കൊല്‍ക്കത്ത മറികടന്നത്. ടീമിനെ വിജയത്തിലേക്ക് നയിച്ചതാകട്ടെ വിന്‍ഡീസ് താരം ആന്ദ്രെ റസ്സലിന്റെ അതിമാരക ബാറ്റിങായിരുന്നു. എട്ട് കൂറ്റന്‍ സിക്‌സുകളാണ് താരം പറത്തിവിട്ടത്. പഞ്ചാബ് ബൗളര്‍മാരെ നാലുപാടും തല്ലിയാണ് റസ്സല്‍ തീ പടര്‍ത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മിശ്രയുടെ ട്വീറ്റ്. 

'മുംബൈ നഗരത്തില്‍ ജീവിക്കുന്നവരെ കെകെആര്‍ കളിക്കാനിറങ്ങുന്ന ദിവസം നിങ്ങള്‍ ദയവായി ഹെല്‍മെറ്റ് വച്ച് നടന്നോളു. റസ്സല്‍ തൂക്കിയടിക്കുന്ന പന്ത് എപ്പോഴാണ് നിങ്ങളുടെ അരികില്‍ വന്ന് വീഴുക എന്ന് പറയാന്‍ സാധിക്കില്ല'- മിശ്ര ട്വീറ്റ് ചെയ്തു. എന്തായാലും താരത്തിന്റെ രസകരമായ ട്വീറ്റ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

വായിക്കാം ഈ വാർത്ത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com