അണ്‍സോള്‍ഡ് ഭീഷണി നേരിട്ട താരം; 3 മത്സരം കഴിയുമ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ് പിടിച്ചെടുത്ത് ഉമേഷ് യാദവ്‌

ഐപിഎല്ലിലെ കൊല്‍ക്കത്തയുടെ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ് ഉമേഷ് യാദവിന്റെ കൈകളിലാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

താര ലേലത്തില്‍ ആദ്യ ദിനം ഉമേഷ് യാദവിനെ സ്വന്തമാക്കാന്‍ ആരും തയ്യാറായില്ല. രണ്ടാം ദിനം അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് കൊല്‍ക്കത്ത ടീമിലെത്തിച്ചു. എന്നാല്‍ ഐപിഎല്ലിലെ കൊല്‍ക്കത്തയുടെ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ് ഉമേഷ് യാദവിന്റെ കൈകളിലാണ്. 

2-20,2-16,4-23 എന്നതാണ് കഴിഞ്ഞ മൂന്ന് കളിയിലെ ഉമേഷ് യാദവിന്റെ ഫിഗര്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്ക് മറുപടി നല്‍കുകയാണ് ഉമേഷ് യാദവ് ഇവിടെ. ന്യൂബോളിലെ പേസും മൂവ്‌മെന്റ്‌സും കൊണ്ട് ബാറ്റേഴ്‌സിനെ കുഴയ്ക്കാന്‍ ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഉമേഷ് യാദവിന് കഴിയുന്നു. 

2019ലാണ് ഉമേഷ് യാദവ് അവസാനമായി ഇന്ത്യക്കായി വൈറ്റ് ബോളില്‍ കളിച്ചത്‌

പഞ്ചാബിന് എതിരായ കളിയില്‍ നാല് വിക്കറ്റ് വീഴ്ത്തി ഐപിഎല്‍ പവര്‍പ്ലേയില്‍ 50 വിക്കറ്റ് എന്ന നേട്ടവും ഉമേഷ് യാദവ് തന്റെ പേരില്‍ ചേര്‍ത്ത് കഴിഞ്ഞു. 2019ലാണ് ഉമേഷ് യാദവ് അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ വൈറ്റ് ബോള്‍ മത്സരം കളിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒരു മത്സരത്തില്‍ പോലും ഉമേഷ് യാദവിനെ കളിപ്പിച്ചിരുന്നില്ല. 

നിര്‍ണായക സമയങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ഉമേഷ് യാദവിന്റെ കൈകളിലേക്ക് ശ്രേയസ് പന്ത് നല്‍കുന്നുമുണ്ട്. ഉമേഷ് യാദവിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സി സഹായിക്കും എന്ന വിലയിരുത്തലുകളും ഉയര്‍ന്നു കഴിഞ്ഞു. 

ഞങ്ങള്‍ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തുക എന്നതാണ് ഉമേഷിന്റെ ചുമതല. ആക്രമിച്ച് കളിക്കുന്നതിന് ഇടയില്‍ ഏതാനും എക്‌സ്ട്രാ റണ്‍സ് വഴങ്ങിയാലും പ്രശ്‌നമില്ല. ആക്രമിച്ച് കളിക്കുന്ന മാനസികാവസ്ഥയാണ് താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നാണ് കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ നക്കല്ലം പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com