ലോകകപ്പില്‍ മത്സര സമയം 90 മിനിറ്റില്‍ നിന്ന് 100 ആവുമോ? ഫിഫയുടെ നിര്‍ണായക പ്രതികരണം

ഖത്തര്‍ ലോകകപ്പ് മുതല്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ നിശ്ചിത സമയം 90 മിനിറ്റില്‍ നിന്ന് 100 മിനിറ്റാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഫിഫ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സൂറിച്ച്‌: ഖത്തര്‍ ലോകകപ്പ് മുതല്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ നിശ്ചിത സമയം 90 മിനിറ്റില്‍ നിന്ന് 100 മിനിറ്റാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഫിഫ. സമയം ദീര്‍ഘിപ്പിക്കാനുള്ള നീക്കം ഇപ്പോള്‍ തങ്ങളുടെ മുന്‍പില്‍ ഇല്ലെന്ന് ഫിഫ വ്യക്തമാക്കി. 

അത്തരമൊരു നിര്‍ദേശം നടപ്പിലാക്കുകയാണ് എങ്കില്‍ ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ കഴിഞ്ഞിട്ടാവും അതെന്നും ഫിഫയുടെ പ്രസ്താവനയില്‍ പറയുന്നു. ഫുട്‌ബോള്‍ മത്സരങ്ങളുടെ സമയം 90 മിനിറ്റില്‍ നിന്ന് 100 മിനിറ്റായി വര്‍ധിപ്പിക്കണം എന്ന നിര്‍ദേശം ഫിഫ തലവന്‍ ജിയോനി ഇന്‍ഫാന്റിനോ മുന്‍പോട്ട് വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കൊറേരോ ഡെല്ലോ സ്‌പോര്‍ട്ടിന്റേതായിരുന്നു റിപ്പോര്‍ട്ട്. 

'10 മിനിറ്റ് എല്ലാ മത്സരങ്ങള്‍ക്കും എക്‌സട്രാ ടൈം'

ഇപ്പോള്‍ രണ്ട് പകുതികളിലുമായി നല്‍കുന്ന അധിക സമയം നിശ്ചയിക്കുന്നത് റഫറിയാണ്. അതിന് പകരം 10 മിനിറ്റ് എല്ലാ മത്സരങ്ങള്‍ക്കും എക്‌സട്രാ ടൈം നല്‍കാനാണ് ഫിഫയുടെ ആലോചന എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ പ്രധാപ്പെട്ട ലീഗുകളില്‍ 60 ശതമാനത്തോളം സമയം മാത്രമാണ് പന്തുമായി കളിക്കുന്നുള്ളു എന്നാണ് സിഐഇഎസ് ഫുട്‌ബോള്‍ ഒബ്‌സെര്‍വേറ്ററിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കളിയില്‍ അര മണിക്കൂര്‍ പോലും പന്തുമായി കളിക്കുന്നില്ലെന്നും മറ്റ് കാര്യങ്ങള്‍ കൊണ്ട് സമയം പാഴായി പോവുകയുമാണെന്നാണ് ഫുട്‌ബോള്‍ ഒബ്‌സെര്‍വേറ്ററിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com