ബുമ്രയ്ക്കും നിതീഷ് റാണയ്ക്കും എതിരെ അച്ചടക്ക നടപടി; മാച്ച് ഫീയുടെ 10 ശതമാനം പിഴ

മുംബൈ ഇന്ത്യന്‍സ് താരം ബുമ്രയ്ക്കും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നിതീഷ് റാണയ്ക്കും പെരുമാറ്റചട്ടം ലംഘിച്ചതിന് ശിക്ഷ
ബൂമ്ര, നിതീഷ് റാണ/ഫോട്ടോ: ട്വിറ്റര്‍
ബൂമ്ര, നിതീഷ് റാണ/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: മുംബൈ ഇന്ത്യന്‍സ് താരം ബുമ്രയ്ക്കും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നിതീഷ് റാണയ്ക്കും പെരുമാറ്റചട്ടം ലംഘിച്ചതിന് ശിക്ഷ. മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മത്സരത്തിന് ഇടയില്‍ ഇവര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. 

നിതീഷ് റാണയുടെ മാച്ച് ഫീയില്‍ നിന്ന് 10 ശതമാനമാണ് പിഴ വിധിച്ചിരിക്കുന്നത്. പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 നിയമ ലംഘനമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇരുവരും തെറ്റ് സമ്മതിച്ചു. എന്നാല്‍ എന്തിന്റെ പേരിലാണ് ശിക്ഷ എന്ന് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. 

ബാറ്റിങ്ങില്‍ നിതീഷ് റാണയും നിരാശപ്പെടുത്തി

കളിയില്‍ മികവ് കാണിക്കാനും ബുമ്രയ്ക്ക് കഴിഞ്ഞില്ല. 3 ഓവറില്‍ 26 റണ്‍സ് ആണ് മുംബൈയുടെ സ്റ്റാര്‍ പേസര്‍  വഴങ്ങിയത്. ബാറ്റിങ്ങില്‍ നിതീഷ് റാണയും നിരാശപ്പെടുത്തി. 7 പന്തില്‍ നിന്ന് 8 റണ്‍സ് എടുത്താണ് നിതീഷ് റാണ മടങ്ങിയത്. 

കളിയില്‍ 162 റണ്‍സ് ആണ് മുംബൈ കൊല്‍ക്കത്തയുടെ മുന്‍പിലേക്ക് വെച്ചത്. സൂര്യകുമാര്‍ യാദവിന്റെ അര്‍ധ ശതകവും അവസാന ഓവറുകളിലെ പൊള്ളാര്‍ഡിന്റെ തകര്‍പ്പനടിയുമാണ് മുംബൈയെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്. 

ചെയ്‌സ് ചെയ്ത് ഇറങ്ങിയ കൊല്‍ക്കത്ത 35-2 എന്ന നിലയില്‍ പരുങ്ങി. രഹാനെ, ശ്രേയസ്, സാം ബില്ലിങ്‌സ്, നിതീഷ് റാണ, റസല്‍ എന്നിവര്‍ പരാജയപ്പെട്ടു. എന്നാല്‍ വെങ്കടേഷ് അയ്യര്‍ക്കൊപ്പം നിന്ന് പാറ്റ് കമിന്‍സ് ഏവരേയും ഞെട്ടിച്ച് ബാറ്റ് വീശിയപ്പോള്‍ നാല് ഓവര്‍ ശേഷിക്കെ കൊല്‍ക്കത്ത ജയം പിടിച്ചു. 15 പന്തില്‍ നിന്ന് നാല് ഫോറും ആറ് സിക്‌സും പറത്തി 56 റണ്‍സോടെ കമിന്‍സ് പുറത്താവാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com