'ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്, വിചിത്രമാണ്'; കമിന്‍സിന്റെ ബാറ്റിങ് ചൂണ്ടി രവി ശാസ്ത്രി 

എതിര്‍ ടീമിന് ഒരു പരിധി വരെ മേല്‍ക്കൈയുള്ള കളിയില്‍ ഈ വിധം ഒരു താരം കളിക്കുന്നത് എത്ര നാള്‍ മുന്‍പാണ് നിങ്ങള്‍ കണ്ടതെന്ന് ഓര്‍ത്ത് നോക്കൂ
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

പുനെ: പാറ്റ് കമിന്‍സിന്റെ മുംബൈ ഇന്ത്യന്‍സിന് എതിരായ ഇന്നിങ്‌സിനെ പ്രശംസയില്‍ മൂടി ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതാണെന്നാണ് കമിന്‍സിന്റെ തകര്‍പ്പനടി ചൂണ്ടി രവി ശാസ്ത്രി പറയുന്നത്. 

ഇത് വിചിത്രമാണ്. ആരെങ്കിലും നിങ്ങള്‍ക്കൊരു ചോക്കളേറ്റ് നല്‍കിയെന്ന് കരുതുക. നിങ്ങള്‍ അവരോട് നന്ദി പറയുന്നതിന് മുന്‍പ് അത് മറ്റൊരാളുടെ വായ്ക്കുള്ളിലാവുക. എന്നിട്ട് അയാള്‍ നിങ്ങളോട് നന്ദി പറയുക, കമിന്‍സ് ബാറ്റ് ചെയ്ത വിധം ചൂണ്ടി രവി ശാസ്ത്രി പറയുന്നു. 

ഒരോവറില്‍ 35 റണ്‍സ്. എതിര്‍ ടീമിന് ഒരു പരിധി വരെ മേല്‍ക്കൈയുള്ള കളിയില്‍ ഈ വിധം ഒരു താരം കളിക്കുന്നത് എത്ര നാള്‍ മുന്‍പാണ് നിങ്ങള്‍ കണ്ടതെന്ന് ഓര്‍ത്ത് നോക്കൂ. 60-40 റണ്‍സ് ആണ് വേണ്ടിയിരുന്നത്. അടുത്ത ഓവറിലേക്ക് എത്തിയപ്പോള്‍ കളി തീര്‍ന്നു. ഞാന്‍ ഒരുപാട് ക്രിക്കറ്റ് കാണുകയാണ്. എന്നാല്‍ ഇങ്ങനെ ഒരു മത്സരം ഞാന്‍ കണ്ടിട്ട് ഒരുപാട് നാളായി, രവി ശാസ്ത്രി പറഞ്ഞു. 

ഇത് എളുപ്പമല്ല ദഹിക്കാന്‍

രോഹിത് ശര്‍മ പറഞ്ഞത് പോലെ ഇത് എളുപ്പമല്ല ദഹിക്കാന്‍. മിസ് ഹിറ്റായ ഷോട്ടുകള്‍ പോലും നന്നായി പോയി. എന്നാലത് നോബോളായി. പിന്നെ വന്നത് നിങ്ങള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുന്‍പ് ഫോറായി. ക്രിക്കറ്റ് പോലെ ഒരു നല്ല കളി നശിപ്പിച്ചതിന് കമിന്‍സിന് ആരെങ്കിലും നന്ദി പറയും എന്നും ഇന്ത്യയുടെ മുന്‍ പരിശീലകന്‍ പറയുന്നു. 

15 പന്തില്‍ നിന്നാണ് കമിന്‍സ് 56 റണ്‍സ് അടിച്ചെടുത്തത്. നാല് ഫോറും ആറ് സിക്‌സും കമിന്‍സിന്റെ ബാറ്റില്‍ നിന്ന് വന്നു. ഐപിഎല്ലിലെ വേഗമേറിയ അര്‍ധ ശതകവും കമിന്‍സ് തന്റെ പേരില്‍ കുറിച്ചു. 14 പന്തിലാണ് കമിന്‍സ് 50 കണ്ടെത്തിയത്. 14 പന്തില്‍ സെവാഗും ഐപിഎല്ലില്‍ അര്‍ധ ശതകം കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com