'ട്രാന്‍സ്ഫര്‍ പേപ്പറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇലവനില്‍ ഉണ്ടാവില്ല'; മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ഭീഷണി നേരിട്ടതായി റോബിന്‍ ഉത്തപ്പ 

2009ലെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പാണ് സംഭവം എന്നും ഉത്തപ്പ വെളിപ്പെടുത്തുന്നു
റോബിന്‍ ഉത്തപ്പ/ഫയല്‍ ചിത്രം
റോബിന്‍ ഉത്തപ്പ/ഫയല്‍ ചിത്രം

മുംബൈ: 2009ല്‍ ട്രാന്‍സ്ഫര്‍ പേപ്പര്‍ ഒപ്പിട്ടില്ലെങ്കില്‍ തന്നെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്ന് മുംബൈ ഇന്ത്യന്‍സില്‍ ഉള്‍പ്പെട്ടയാള്‍ ഭീഷണിപ്പെടുത്തിയതായി റോബിന്‍ ഉത്തപ്പ. 2009ലെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പാണ് സംഭവം എന്നും ഉത്തപ്പ വെളിപ്പെടുത്തുന്നു. 

സഹീര്‍ ഖാന്‍, മനീഷ് പാണ്ഡേ എന്നിവരുടെ പേരാണ് എനിക്കൊപ്പം ഉണ്ടായത്. ഐപിഎല്ലില്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ആദ്യ കളിക്കാരില്‍ ഒരാളാണ് ഞാന്‍. എനിക്കത് ബുദ്ധിമുട്ടായിരുന്നു. കാരണം എന്റെ എല്ലാ വിശ്വാസവും ഞാന്‍ മുംബൈ ഇന്ത്യന്‍സിന് നല്‍കിയിരുന്നു. അതിനാല്‍ ഞാന്‍ ട്രാന്‍സ്ഫര്‍ പേപ്പര്‍ ഒപ്പിടാന്‍ തയ്യാറായില്ല, അശ്വിനൊപ്പമുള്ള വീഡിയോയില്‍ ഉത്തപ്പ പറയുന്നു. 

ആറ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ച താരമാണ് ഉത്തപ്പ

വ്യക്തി ജീവിതത്തില്‍ ഞാന്‍ ഒരു വിഷമ ഘട്ടത്തിലൂടെ പോവുകയായിരുന്നു.ട്രാന്‍സ്ഫര്‍ പേപ്പറില്‍ ഞാന്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ മുംബൈയുടെ പ്ലേയിങ് ഇലവനില്‍ ഞാന്‍ ഉണ്ടാവില്ലെന്നാണ് മുംബൈ ഇന്ത്യന്‍സില്‍ ഉള്‍പ്പെട്ട ഒരാള്‍ എന്നോട് പറഞ്ഞത്...

ആരാണ് തന്നോട് ഈ വിധം പെരുമാറിയത് എന്ന് വെളിപ്പെടുത്താന്‍ റോബിന്‍ ഉത്തപ്പ തയ്യാറായില്ല. ആറ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ച താരമാണ് ഉത്തപ്പ. മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു ഉത്തപ്പയുടെ ആദ്യ സീസണില്‍. പിന്നാലെ 2009ല്‍ ബാംഗ്ലൂരിലേക്ക് എത്തി. 

വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെ ഞാന്‍ കടന്ന് പോവുകയായിരുന്നു ആ സമയം. ആര്‍സിബിയിലെ ആദ്യ സീസണിന്റെ സമയം ഡിപ്രഷനിലായിരുന്നു ഞാന്‍. ആ സീസണില്‍ ഒരു മത്സരത്തില്‍ പോലും ഞാന്‍ നന്നായി കളിച്ചില്ല. ഇലവനില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം തിരിച്ചെടുത്ത കളിയില്‍ മാത്രമാണ് അല്‍പ്പമെങ്കിലും നന്നായി ബാറ്റ് ചെയ്തത് എന്നും ഉത്തപ്പ പറഞ്ഞു. 

196 ഐപിഎല്‍ മത്സരങ്ങളാണ് ഉത്തപ്പ ഇതുവരെ കളിച്ചത്. 27.98 എന്ന ബാറ്റിങ് ശരാശരിയില്‍ 3686 റണ്‍സ് നേടി. 26 അര്‍ധ ശതകങ്ങളും ഐപിഎല്ലില്‍ ഉത്തപ്പ കണ്ടെത്തി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com