പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ക്രിക്കറ്റിലേക്കും; റമീസ് രാജ രാജിക്കൊരുങ്ങുന്നു?

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് മുന്‍ പാക് ക്രിക്കറ്റ് താരമായ റമീസ് രാജ
റമീസ് രാജ/ ഫയല്‍
റമീസ് രാജ/ ഫയല്‍

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലേക്കും വ്യാപിക്കുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ ഉടന്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജി സംബന്ധിച്ച് രാജ അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് മുന്‍ പാക് ക്രിക്കറ്റ് താരമായ റമീസ് രാജ. ഇപ്പോള്‍ റമീസ് രാജ ദുബായിലാണ്. ഐസിസി യോഗത്തില്‍ പങ്കെടുക്കാനെത്തിയ റമീസ്, യോഗശേഷം രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വരുന്ന ആഴ്ചകളില്‍ പാക് ക്രിക്കറ്റ് ബോര്‍ഡില്‍ വന്‍ മാറ്റങ്ങളുണ്ടാകുമെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റമീസ് രാജ മുന്നോട്ടു വെച്ച, ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ് എന്ന നിര്‍ദേശം ഐസിസി തള്ളിയിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി എല്ലാവര്‍ഷവും നിഷ്പക്ഷ വേദികളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു രാജയുടെ നിര്‍ദേശം.

ഈ വാര്‍ത്ത് കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com