'കാര്യങ്ങള്‍ കൈവിട്ട് പോകുന്നു'; ഐപിഎല്‍ കളിക്കാനെത്തിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ്‌

ഇനി ആ കളിക്കാരെ സെലക്ട് ചെയ്യുമോ എന്ന് എനിക്ക് അറിയില്ല. എന്റെ കൈകളില്‍ നില്‍ക്കുന്ന കാര്യമല്ല അത് എന്നും എല്‍ഗര്‍
ഋഷഭ് പന്ത്, ഡികോക്ക്/ഫോട്ടോ: പിടിഐ
ഋഷഭ് പന്ത്, ഡികോക്ക്/ഫോട്ടോ: പിടിഐ

ജോഹന്നാസ്ബര്‍ഗ്: ഐപിഎല്‍ കളിക്കാന്‍ പോയ താരങ്ങളെ ഇനി ടീമിലേക്ക് തിരികെ എടുക്കുമോ എന്ന് ഉറപ്പില്ലെന്ന് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍. ബംഗ്ലാദേശിന് എതിരെ ടെസ്റ്റ് പരമ്പര ജയിച്ചതിന് പിന്നാലെയാണ് സൗത്ത് ആഫ്രിക്കന്‍ നായകന്റെ പ്രതികരണം. 

ഇനി ആ കളിക്കാരെ സെലക്ട് ചെയ്യുമോ എന്ന് എനിക്ക് അറിയില്ല. എന്റെ കൈകളില്‍ നില്‍ക്കുന്ന കാര്യമല്ല അത് എന്നും എല്‍ഗര്‍ പറഞ്ഞു. കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന വിധമാണ് പരിശീലകന്‍ ബൗച്ചറും പ്രതികരിച്ചത്. അവര്‍ സ്വയം തീരുമാനിച്ചാണ് അവരുടെ സ്ഥാനം ഒഴിഞ്ഞ് പോയത് എന്നായിരുന്നു കോച്ചിന്റെ പ്രതികരണം. 

എന്‍ഗിഡി, ജാന്‍സെന്‍, നോര്‍ജെ, ഡ്യുസല്‍, മര്‍ക്രം, റബാഡ എന്നിവരാണ് ഐപിഎല്‍ കളിക്കാനായി ഇന്ത്യയില്‍ എത്തിയത്. ടെസ്റ്റിലെ തങ്ങളുടെ മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ഇറങ്ങിയിട്ടും ബംഗ്ലാദേശിന് എതിരായ പരമ്പര 2-0ന് ജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 

ഐപിഎല്ലിന് ശേഷം ഓഗസ്റ്റിലാണ് ഇനി സൗത്ത് ആഫ്രിക്കയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഇംഗ്ലണ്ടിന് എതിരെയാണ് ഇത്. ഇതിലേക്ക് ഐപിഎല്‍ കളിക്കാനെത്തിയ താരങ്ങളെ സൗത്ത് ആഫ്രിക്ക ഉള്‍പ്പെടുത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്. എന്നാല്‍ കളിക്കാരുടെ കരിയറും സാമ്പത്തിക നിലയും ബാലന്‍സ് ചെയ്ത് പോകുന്നതിന് പരിഗണന നല്‍കുമെന്നാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com