ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു തിരിച്ചടി; റിക്കി പോണ്ടിങ് ഐസൊലേഷനില്‍, കുടുംബാംഗത്തിന് കോവിഡ്‌

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപില്‍ ഇതുവരെ 7 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
റിക്കി പോണ്ടിങ്/ഫയല്‍ ചിത്രം
റിക്കി പോണ്ടിങ്/ഫയല്‍ ചിത്രം

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുന്‍പ് ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്ങിന് ടീമിന്റെ ഭാഗമാവാന്‍ കഴിയില്ല. പോണ്ടിങ്ങിന്റെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്. 

കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പോണ്ടിങ് ഐസൊലേഷനില്‍ പ്രവേശിച്ചു. പോണ്ടിങ്ങിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും 5 ദിവസത്തെ ഐസൊലേഷനില്‍ കഴിയണം. 

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപില്‍ ഇതുവരെ 7 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടിം സീഫേര്‍ട്ട്, മിച്ചല്‍ മാര്‍ഷ്, സപ്പോര്‍ട്ട് സ്റ്റാഫിലെ മറ്റ് നാല് പേര്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 

കഴിയിലേക്ക് വരുമ്പോള്‍ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 6 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ തോല്‍വിയിലേക്ക് വീണു. പഞ്ചാബ് കിങ്‌സിന് എതിരെ ആധികാരിക ജയം പിടിച്ച് വരുന്ന ഡല്‍ഹി രാജസ്ഥാന് എതിരേയും ജയം പിടിച്ച് വിജയ തുടര്‍ച്ചയാണ് ലക്ഷ്യം വെക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com