പ്രവീണ്‍ ആംറെയ്ക്ക് വിലക്ക്, പന്തിന് മാച്ച് ഫീയുടെ 100 ശതമാനം പിഴ, ശാര്‍ദുല്‍ താക്കൂറിനും ശിക്ഷ 

ശാര്‍ദുല്‍ താക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനവും പിഴയായി നല്‍കണം. വിലക്കിനൊപ്പം പ്രവീണ്‍ ആമ്രെ മാച്ച് ഫീയുടെ 100 ശതമാനവും പിഴയടക്കണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന് എതിരെ നടപടി. മാച്ച് ഫീയുടെ മുഴുവന്‍ തുകയും പന്ത് പിഴയായി നല്‍കണം. അസിസ്റ്റന്റ് കോച്ച് പ്രവീണ്‍ ആംറെയ്ക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്കം നേരിട്ടു. 

ശാര്‍ദുല്‍ താക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനവും പിഴയായി നല്‍കണം. വിലക്കിനൊപ്പം പ്രവീണ്‍ ആംറെ മാച്ച് ഫീയുടെ 100 ശതമാനവും പിഴയടക്കണം. ഋഷഭ് പന്തിനും പ്രവീണ്‍ ആംറെയ്ക്കും എതിരെ നടപടി വരുമെന്ന് വ്യക്തമായിരുന്നു. 

പ്രവീണ്‍ ആംറെയോട് ഗ്രൗണ്ട് വിടാന്‍ നിര്‍ദേശിച്ച് അമ്പയര്‍മാര്‍

രാജസ്ഥാന്‍ റോയല്‍സ് മുന്‍പില്‍ വെച്ച കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് അവസാന ഓവറില്‍ 36 റണ്‍സ് ആണ് ജയിക്കാന്‍ വേണ്ടിയത്. മക്കോയുടെ ആദ്യ മൂന്ന് ഡെലിവറിയും പവല്‍ സിക്‌സ് പറത്തി. മൂന്നാമത്തെ ഡെലിവറി ഹിപ്പ് ഹൈ ഫുള്‍ ടോസ് ആയിരുന്നു. എന്നാല്‍ ഇതില്‍ നോബോള്‍ വിളിക്കാന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ തയ്യാറാവാതിരുന്നതാണ് ഡല്‍ഹിയെ പ്രകോപിപ്പിച്ചത്. 

ബാറ്റേഴ്‌സിനോട് ഡഗൗട്ടിലേക്ക് തിരികെ വരാന്‍ ഋഷഭ് പന്ത് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് കോച്ച് പ്രവീണ്‍ ആമ്രെയെ പന്ത് ഗ്രൗണ്ടിലേക്ക് വിടുകയും ചെയ്തു. എന്നാല്‍ പ്രവീണ്‍ ആമ്രെയോട് ഗ്രൗണ്ടില്‍ വെച്ച് സംസാരിക്കാന്‍ അമ്പയര്‍മാര്‍ തയ്യാറായില്ല. ഗ്രൗണ്ട് വിടാന്‍ ഇവര്‍ ആമ്രെയോട് ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com