ആദ്യം കോഹ്‌ലി ഇപ്പോള്‍ ശിഖര്‍ ധവാന്‍; 200ാം പോരില്‍ അപൂര്‍വ നേട്ടം

മികച്ച ബാറ്റിങിനൊപ്പം ഒരു അപൂര്‍വ നേട്ടവും ധവാന്‍ ഇന്നലെ തന്റെ പേരില്‍ കുറിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തില്‍ പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത് വെറ്ററന്‍ താരം ശിഖര്‍ ധവാന്റെ നിര്‍ണായക ബാറ്റിങായിരുന്നു. 59 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം ധവാന്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നു. 

മികച്ച ബാറ്റിങിനൊപ്പം ഒരു അപൂര്‍വ നേട്ടവും ധവാന്‍ ഇന്നലെ തന്റെ പേരില്‍ കുറിച്ചു. ഐപിഎല്ലില്‍ ആറായിരം റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡാണ് വെറ്ററന്‍ താരം സ്വന്തം പേരില്‍ കുറിച്ചത്. ധവാന് മുന്‍പ് വിരാട് കോഹ്‌ലി മാത്രമാണ് നേട്ടത്തിലെത്തിയ ഏക താരം.

6000 റണ്‍സ് നേട്ടത്തിനൊപ്പം മറ്റൊരു നാഴികക്കല്ലും ധവാന്‍ ഇന്നലെ പിന്നിട്ടു. ഐപിഎല്ലില്‍ 200 മത്സരങ്ങളെന്ന പെരുമയാണ് താരം സ്വന്തമാക്കിയത്. 

215 മത്സരങ്ങളില്‍ നിന്ന് 6402 റണ്‍സാണ് കോഹ്‌ലി നേടിയത്. ധവാന്‍ 200 മത്സരങ്ങളില്‍ നിന്ന് 6086 റണ്‍സ് സ്വന്തമാക്കി. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് രരോഹിത് ശര്‍മയാണ്. 5764 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. ഡേവിഡ് വാര്‍ണര്‍ 5668 റണ്‍സുമായി നാലാമതും സുരേഷ് റെയ്‌ന 5528 റണ്‍സുമായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. 

നിലവില്‍ സീസണില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് 302 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ഐപിഎല്ലില്‍ ആകെ 46 അര്‍ധ സെഞ്ച്വറികളും രണ്ട് സെഞ്ച്വറികളുമാണ് ധവാന്‍ സ്വന്തമാക്കിയിട്ടുള്ളത്. ഈ സീസണില്‍ എട്ട് കോടി രൂപയ്ക്കാണ് പഞ്ചാബ് ധവാനെ ടീമിലെത്തിച്ചത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com