'ഉമ്രാന്‍ മാലിക്കിനായി പ്രത്യേക കോച്ചിനെ നിയമിക്കണം'; ബിസിസിഐയോട് പി ചിദംബരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 10:37 AM  |  

Last Updated: 28th April 2022 10:37 AM  |   A+A-   |  

umran_malik_p_chidambaram

ഉമ്രാന്‍ മാലിക്, പി ചിദംബരം/ഫോട്ടോ: പിടിഐ

 

ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍വിയിലേക്ക് വീണെങ്കിലും ഉമ്രാന്‍ മാലിക്ക് കയ്യടി നേടുകയാണ്. പ്രശംസകള്‍ നിറയുന്നതിനൊപ്പം ഉമ്രാന്‍ മാലിക്കിന് വേണ്ടി ബിസിസിഐക്ക് മുന്‍പില്‍ ഒരു ആവശ്യം ഉന്നയിച്ച് എത്തുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി ചിദംബരം. 

തന്റെ വഴിയിലുള്ള എല്ലാത്തിനേയും പറപ്പിച്ചാണ് ഉമ്രാന്‍ മാലിക്ക് കൊടുങ്കാറ്റ് വരുന്നത്. കലര്‍പ്പില്ലാത്ത ആ പേസും അഗ്രഷനും കാണേണ്ടത് തന്നെയാണ്. ഇന്നത്തെ പ്രകടനത്തിലൂടെ നമുക്ക് ഉറപ്പിക്കാം ഈ ഐപിഎല്‍ സീസണിന്റെ കണ്ടെത്തല്‍ ഉമ്രാന്‍ ആണ്, ട്വിറ്ററില്‍ പി ചിദംബരം കുറിച്ചു.

ഉടനെ തന്നെ മാലിക്കിനെ ദേശിയ ടീമില്‍ ഉള്‍പ്പെടുത്തുകയും വേണം

ഉമ്രാന്‍ മാലിക്കിന് മാത്രമായി ഒരു പരിശീലകനെ നിയമിക്കേണ്ടതാണ്. ഉടനെ തന്നെ മാലിക്കിനെ ദേശിയ ടീമില്‍ ഉള്‍പ്പെടുത്തുകയും വേണം എന്നും ചിദംബരം ട്വീറ്റ് ചെയ്തു. ഉമ്രാന്‍ മാലിക്കിനെ ഉടനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ആവശ്യപ്പെട്ടിരുന്നു. 

ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ 25 റണ്‍സ് മാത്രം വഴങ്ങിയാണ് ഉമ്രാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത് പഞ്ചാബ് കിങ്‌സിന് എതിരെ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയും ഉമ്രാന്‍ ശ്രദ്ധ പിടിച്ചിരുന്നു. സീസണിലെ ഉമ്രാന്റെ വിക്കറ്റ് നേട്ടം 15ലേക്ക് എത്തി. രാജസ്ഥാന്റെ ചഹല്‍ മാത്രമാണ് ഇപ്പോള്‍ ഉമ്രാന്റെ മുന്‍പിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

ചാമ്പ്യന്‍സ് ലീഗ്; വിയ്യാറയലിനെ 2-0ന് തകര്‍ത്ത് ലിവര്‍പൂള്‍; അപകടമൊഴിഞ്ഞിട്ടില്ലെന്ന് ക്ലോപ്പിന്റെ മുന്നറിയിപ്പ്‌

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ