കമന്ററി ബോക്‌സില്‍ 45 വര്‍ഷം; ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇയാന്‍ ചാപ്പല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 12:06 PM  |  

Last Updated: 14th August 2022 12:06 PM  |   A+A-   |  

ian_chappell_

ഫോട്ടോ: ട്വിറ്റർ

 

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഇയാന്‍ ചാപ്പല്‍ കമന്റി ബോക്‌സിലെ ജീവിതത്തിനും തിരശീലയിടുന്നു. 45 വര്‍ഷത്തോളം കമന്റേറ്ററായി ഇയാന്‍ ചാപ്പല്‍ തുടര്‍ന്നിരുന്നു. 

ഓസ്‌ട്രേലിയക്കായി 75 ടെസ്റ്റുകളില്‍ കളിച്ചതിന് പിന്നാലെയാണ് ഇയാന്‍ ചാപ്പല്‍ കമന്റേറ്റര്‍ റോളില്‍ നിന്ന് മാറുന്നത്. 1977ലാണ് ഇയാന്‍ ചാപ്പലിന്റെ കമന്ററി ബോക്‌സിലെ ജീവിതം ആരംഭിക്കുന്നത്. കെറി പാക്കറിന്റെ മൂഡ് സ്വിങ്‌സിനെ തുടര്‍ന്ന് തന്റെ കമന്ററിയിലെ കരിയര്‍ തുടങ്ങും മുന്‍പ് തന്നെ അവസാനിക്കേണ്ടതായിരുന്നു എന്ന് ഇയാന്‍ ചാപ്പല്‍ പറയുന്നു. 

ടെസ്റ്റ് ക്രിക്കറ്റ് ഇല്ലാതാവാന്‍ പോവുന്നില്ലെന്നും ഇയാന്‍ ചാപ്പല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കളിക്കാര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് ട്വന്റി20 ലീഗിലാണ്. കൂടുതല്‍ വരുമാനം നേടുന്നതിനായാണ് ഇത്. എന്റെ ജീവിത കാലത്തിനുള്ളില്‍ ടെസ്റ്റ് ഇല്ലാതാവില്ല. എന്നാല്‍ ആരാണ് കളിക്കുക. അതാണ് വലിയ ചോദ്യം എന്നും ചാപ്പല്‍ പറയുന്നു. 

1964-80 കാലത്താണ് ഇയാന്‍ ചാപ്പല്‍ ഓസ്‌ട്രേലിയക്കായി ടെസ്റ്റ് കളിച്ചത്. 5345 റണ്‍സ് ആണ് താരം ടെസ്റ്റില്‍ നേടിയത്. 16 ഏകദിനവും ഇയാന്‍ ചാപ്പല്‍ ഓസ്‌ട്രേലിയക്കായി കളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പരിക്ക് തിരിച്ചടിയായി; ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി വി സിന്ധു പിന്മാറി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ