'ദുആ ചെയ്യുന്നുണ്ട്', കോഹ്‌ലിക്ക് കൈ കൊടുത്ത് ഷഹീന്‍ അഫ്രീദി പറഞ്ഞു

പാക് പേസര്‍ ഷഹീന്‍ അഫ്രീദി കോഹ് ലിയുമായി സംസാരിച്ചത് എന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിടുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം


ദുബായ്: ഏഷ്യാ കപ്പിനായി ടീമുകള്‍ ദുബായിലെത്തിയതിന് പിന്നാലെ ഇന്ത്യ-പാക് താരങ്ങളുടെ കൂടിച്ചേരലുകളാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇവിടെ പാക് പേസര്‍ ഷഹീന്‍ അഫ്രീദി കോഹ് ലിയുമായി സംസാരിച്ചത് എന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിടുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. 

പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് നഷ്ടമായെങ്കിലും പാക് താരം ഷഹീന്‍ അഫ്രീദിയും ടീമിനൊപ്പം ദുബായിലേക്ക് എത്തിയിരുന്നു. ഗ്രൗണ്ടില്‍ പരിശീലനത്തിനായി ഇന്ത്യന്‍ സംഘം എത്തിയപ്പോഴാണ് കോഹ് ലി, ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ളവര്‍ ഷഹീന്‍ അഫ്രീദിയോട് സംസാരിച്ചത്. 

ഫോം വീണ്ടെടുക്കാന്‍ ഞങ്ങളെല്ലാവരും പ്രാര്‍ഥിക്കുന്നുണ്ട് എന്നാണ് ഷഹീന്‍ അഫ്രീദി വിരാട് കോഹ് ലിയോട് പറഞ്ഞത്. ഷഹീന്‍ അഫ്രീദിയുടെ വാക്കുകള്‍ കേട്ട് ചിരിയോടെയാണ് കോഹ്‌ലി പ്രതികരിച്ചത്. ഷഹീന്റെ പരിക്കിനെ കുറിച്ചും കോഹ്‌ലി ചോദിച്ചറിഞ്ഞു. 

നേരത്തെ ഋഷഭ് പന്തും ഷഹീന്‍ അഫ്രീദിയും തമ്മിലുള്ള സംസാരവും വൈറലായിരുന്നു. ഞാനും ബാറ്ററായാലോ എന്ന് ചിന്തിക്കുന്നു, ഒറ്റക്കൈകൊണ്ട് നിന്നെ പോലെ സിക്‌സ് പറത്തണം എന്നാണ് ഋഷഭ് പന്തിനോട് ഷഹീന്‍ അഫ്രീദി പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com