'1-0 ആയാല്‍ ക്ലീന്‍ ഷീറ്റോടെ കളി ജയിക്കുമെന്ന് ഉറപ്പാക്കും'; ഫ്രാന്‍സിന് മുന്നറിയിപ്പുമായി ഇംഗ്ലീഷ് ഡിഫന്റര്‍

ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുന്ന പോരിലേക്ക് ആകാംക്ഷയോടെയാണ് ഫുട്‌ബോള്‍ ലോകം നോക്കുന്നത്
സെനഗലിന് എതിരെ കെയ്ല്‍ വാള്‍ക്കറിന്റെ പ്രകടനം/ഫോട്ടോ: എഎഫ്പി
സെനഗലിന് എതിരെ കെയ്ല്‍ വാള്‍ക്കറിന്റെ പ്രകടനം/ഫോട്ടോ: എഎഫ്പി

ദോഹ: ഒരു ഗോളാണ് ഫ്രാന്‍സിനെതിരെ ഇംഗ്ലണ്ടിന് അടിക്കാനായത് എങ്കില്‍ 1-0ന് കളി അവസാനിപ്പിച്ച് ക്ലീന്‍ ഷീറ്റോടെ മുന്നേറുമെന്ന് ഇംഗ്ലീഷ് പ്രതിരോധനിര താരം കെയ്ല്‍ വാള്‍ക്കര്‍. ഫ്രാന്‍സ് ഗോള്‍ കീപ്പറും ടോട്ടനത്തില്‍ സഹതാരവുമായിരുന്ന ഹ്യുഗോ ലോറിസിന്റെ ദിവസമല്ലായിരിക്കട്ടെ ശനിയാഴ്ച കെയ്ല്‍ വാള്‍ക്കര്‍ പറയുന്നു. 

ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുന്ന പോരിലേക്ക് ആകാംക്ഷയോടെയാണ് ഫുട്‌ബോള്‍ ലോകം നോക്കുന്നത്. 2017ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറും വരെ ഹ്യൂഗോ ലോറിസിനൊപ്പം ചേര്‍ന്നാണ് വാള്‍ക്കര്‍ ടോട്ടനത്തിന്റെ പ്രതിരോധ കോട്ട കാത്തത്. 

എല്ലായ്‌പ്പോഴും മികച്ച പ്രൊഫഷണലും നല്ല നായകനുമായിരുന്നു ലോറിസ്. ലോറിസിനെ കുറിച്ച് നല്ലത് മാത്രമാണ് എനിക്ക് പറയാനുള്ളത്. എന്നാല്‍ ലോറിസിന് ശനിയാഴ്ച നല്ല ദിനമായിരിക്കല്ലേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം എനിക്ക് ജയിക്കണം. എന്റെ രാജ്യത്തെ എനിക്ക് മുന്‍പോട്ട് കൊണ്ടുപോകണം, കെയ്ല്‍ വാള്‍ക്കര്‍ പറഞ്ഞു. 

ഏത് നിമിഷവും എതിരാളികള്‍ക്ക് മേല്‍ ആഘാതം സൃഷ്ടിക്കാനാവും

ടൂര്‍ണമെന്റ് മുന്‍പോട്ട് പോകംതോറും ഇംഗ്ലണ്ടിന്റെ കളി മെച്ചപ്പെട്ട് വന്നതായും ടീമിന്റെ പ്രതിരോധനിര താരം പറയുന്നു. ക്വാര്‍ട്ടറില്‍ എത്തി നില്‍ക്കുമ്പോള്‍ നാല് കളികളില്‍ ഇംഗ്ലണ്ട് മൂന്ന് ജയവും ഒരു സമനിലയുമാണ് നേടിയത്. അടിച്ചത് 12 ഗോളും. ഏത് നിമിഷവും എതിരാളികള്‍ക്ക് മേല്‍ ആഘാതം സൃഷ്ടിക്കാനാവുന്ന താരങ്ങള്‍ ഞങ്ങളുടെ ബെഞ്ചിലുണ്ടെന്നും വാള്‍ക്കര്‍ പറഞ്ഞു. 

എല്ലാ ഭാഗത്ത് നിന്നും ഗോള്‍ കണ്ടെത്താന്‍ ഞങ്ങള്‍ക്കാവും. ഗോളുകള്‍ കണ്ടെത്താനായാല്‍ നല്ലത്. 1-0 എന്ന നിലയിലാണ് വരുന്നത് എങ്കില്‍ ഞങ്ങളുടെ ബാക്ക് 4 അല്ലെങ്കില്‍ 5 ക്ലീന്‍ ഷീറ്റോടെ കളി അവസാനിപ്പിക്കുന്നു എന്ന് ഉറപ്പാക്കും. അതാണ് എന്റെ പ്രധാന ലക്ഷ്യം, കെയ്ല്‍ വാള്‍ക്കര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com