ബംഗ്ലാദേശിന് വിജയലക്ഷ്യം 410; ഇന്ത്യ അടിച്ചുകൂട്ടിയത് 41 ഫോര്‍, 14 സിക്‌സര്‍; ഇന്‍ഡോര്‍ നേട്ടത്തിനരികെ

ഏകദിന സെഞ്ച്വറികളില്‍ പോണ്ടിങിനെ മറികടന്ന് കൊഹ്‌ലി 
ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍/ ട്വിറ്റര്‍
ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍/ ട്വിറ്റര്‍

ധാക്ക: എകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ടശതകവുമായി ചരിത്രം രചിച്ച മത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 410 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സ് നേടി. ഒരുഘട്ടത്തില്‍ 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്‍ഡോറില്‍ നേടിയ 418 റണ്‍സ് മറികടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 

പരിക്കേറ്റ രോഹിത് ശര്‍മക്ക് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന്‍ 131 പന്തില്‍ നിന്ന് 210 റണ്‍സ് എടുത്താണ് തന്റെ കന്നി സെഞ്ച്വറി നേട്ടം. 24 ഫോറും പത്ത് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 

വീരാട് കൊഹ്‌ലി 113 റണ്‍സ് നേടി. 2019 ഓഗസ്റ്റിലാണ് അദ്ദേഹം അവസാനമായി സെഞ്ച്വറി നേടിയത്. പിന്നീട് തുടരെ മൂന്ന് വിക്കറ്റുകള് വീണതോടെ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 344 എന്നനിലയിലായി.

37 റണ്‍സ് എടുത്ത വാഷിങ് ടണ്‍ സുന്ദറാണ് സ്‌കോര്‍ നാന്നൂറ് കടത്തിയത്. ബംഗ്ലാദേശിന് വേണ്ടി എബഡോത് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍, തസ്‌കിന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അവശേഷിക്കുന്ന വിക്കറ്റുകള്‍ മെഹ്ദി ഹസന്‍ മിറാസും മുസ്തഫിസുര്‍ റഹ്മാനും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com