മൂന്ന് നോക്കൗട്ട് മത്സരത്തിലും മൂന്ന് ഫോര്‍മേഷന്‍; മധ്യനിരയില്‍ ആളെക്കൂട്ടി സ്‌കലോനിയുടെ തന്ത്രം

ക്രൊയേഷ്യക്കെതിരെ ബ്രസീലിന് സംഭവിച്ചത് പോലൊന്നിലേക്ക് വീഴില്ലെന്ന് ഉറപ്പിച്ച് സ്‌കലോനി മധ്യനിരയില്‍ ആളെ കൂട്ടി ഇറങ്ങി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: നെതര്‍ലന്‍ഡ്‌സിന് എതിരെ ക്വാര്‍ട്ടറില്‍ അര്‍ജന്റീന കളിച്ചത് 5-3-2 ശൈലിയില്‍. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ചത് 4-3-3 ശൈലിയില്‍. എന്നാല്‍ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് സംഭവിച്ചത് പോലൊന്നിലേക്ക് വീഴില്ലെന്ന് ഉറപ്പിച്ച് സ്‌കലോനി മധ്യനിരയില്‍ ആളെ കൂട്ടി ഇറങ്ങിയത് 4-4-2 ശൈലിയില്‍. തുടരെ മൂന്നാമത്തെ നോക്കൗട്ട് മത്സരത്തിലും തന്റെ ഫോര്‍മേഷനില്‍ മാറ്റം വരുത്തിയാണ് സ്‌കലോനി അര്‍ജന്റീനയെ ഇറക്കിയത്.

നാല് താരങ്ങള്‍ നിരന്ന മധ്യനിരയിലൂടെ ക്രൊയേഷ്യന്‍ മീഡ് ഫീല്‍ഡ് ജനറലിന്റെ താളവും അര്‍ജന്റീന തെറ്റിച്ചു. മോഡ്രിച്ച്-ബ്രോസോവിച്ച്-കോവാസിച്ച് സഖ്യത്തെ തടയുകയായിരുന്നില്ല അര്‍ജന്റീനയുടെ ലക്ഷ്യം എന്ന് ക്രൊയേഷ്യയുടെ 62 ശതമാനം ബോള്‍ പൊസഷന്‍ എന്ന കണക്കില്‍ നിന്ന് വ്യക്തം. ഡി പോളിനേയും മക്അലസ്റ്റിലയറിനേയും ഇരു വശത്തും കളിപ്പിച്ച് വിങ്ങുകളില്‍ കൂടിയുള്ള ക്രൊയേഷ്യന്‍ മുന്നേറ്റത്തെ സ്‌കലോനി തടസപ്പെടുത്തി.

ടൂര്‍ണമെന്റിലെ തന്റെ ഏറ്റവും മികച്ച കളിയാണ് ഡി പോളില്‍ നിന്ന് ക്രൊയേഷ്യക്കെതിരെ വന്നത്. മക്അലിസ്റ്റന്‍ ഇടത് നിന്ന് സെന്ററിലേക്ക് വന്ന് മധ്യനിരയ്ക്കും മുന്നേറ്റനിരയ്ക്കുമിടയിലെ ലിങ്ക് ആയി. കോവിസിച്ചിനാണ് ആദ്യ പകുതിയില്‍ അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡ് ലൈനിനെ മറികടന്ന് മുന്നേറുന്നതില്‍ അല്‍പ്പമെങ്കിലും മുന്‍പോട്ട് പോകാനായത്. ക്രൊയേഷ്യന്‍ മധ്യനിര സഖ്യത്തിന്റേത് ഷോര്‍ട്ട് ഡിസ്റ്റന്‍സ് പാസുകളായതോടെ ഷോര്‍ട്ട് റേഞ്ച് കവര്‍ റണ്ണുമായി ഡി പോളും എന്‍സോയും മാറി മാറി എത്തി. കടുപ്പമേറിയ പ്രസ്സിങ് ഗെയും പന്ത് നഷ്ടപ്പെടുന്ന ഓരോ സമയത്തും നേരെ ചലഞ്ച് ചെയ്യാതെയുമാണ് അര്‍ജന്റീന കളിച്ചത്. പക്ഷേ കളിക്കുന്ന സ്‌പേസില്‍ തങ്ങളുടെ നിയന്ത്രണം അവര്‍ ഉറപ്പാക്കി. 

പകരം വേഗമേറിയ കൗണ്ടറുകളുമായി അര്‍ജന്റീന കിട്ടിയ അവസരങ്ങളില്‍ മുന്നേറി. ലോകകപ്പില്‍ തന്റെ ആദ്യ മത്സരം കളിക്കാന്‍ ഡിബാലയേയും സ്‌കലോനി ഇതിനിടയില്‍ ഇറക്കി ആരാധകരെ സന്തോഷിപ്പിച്ചു. ഫോയ്ത്ത്, കൊറിയ എന്നിവര്‍ക്കും സ്‌കലോനി കളിക്കാന്‍ അവസരം നല്‍കി. 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ച് ലോക കിരീടത്തിലേക്ക് അര്‍ജന്റീനയെ എത്തിക്കാന്‍ സ്‌കലോനിയുടെ തന്ത്രങ്ങള്‍ക്കാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com