ഇത് അവസാന ലോകകപ്പോ? മെസിക്ക് 50 വയസ് വരെ കളിക്കാനാവും: റൊണാള്‍ഡിഞ്ഞോ

ഖത്തര്‍ ലോകകപ്പ് കഴിഞ്ഞാലും മെസിക്ക് ദേശിയ ടീമിനായി കളി തുടരാം എന്നാണ് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ പറയുന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ലോക കിരീടത്തിലേക്ക് മെസിക്ക് എത്താനാവുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 2018 ലോകകപ്പില്‍ എംബാപ്പെയുടെ വേഗതയ്ക്ക് മുന്‍പില്‍ വീണതിന്റെ കണക്ക് തീര്‍ക്കാന്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസിക്കും കൂട്ടര്‍ക്കും കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഖത്തര്‍ ലോകകപ്പ് കഴിഞ്ഞാലും മെസിക്ക് ദേശിയ ടീമിനായി കളി തുടരാം എന്നാണ് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ പറയുന്നത്. 

മെസിയുടെ അവസാനത്തെ ലോകകപ്പായിരിക്കും ഇതെന്ന് പറയുന്നു. അര്‍ജന്റീനയുടെ ദേശിയ ടീമിലേക്ക് മെസി തിരിച്ചെത്തും എന്ന് എനിക്ക് ഉറപ്പുണ്ടായി. ഈ കിരീടത്തിലേക്ക് എത്താന്‍ സാധ്യമായതെല്ലാം മെസി ചെയ്യും. അമ്പത് വയസുവരെ മെസിക്ക് കളിക്കാന്‍ കഴിയും എന്നാണ് ഞാന്‍ പറയുക. കാരണം മറ്റുള്ളവര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത നിലവാരം മെസിക്കുണ്ട്, റൊണാള്‍ഡിഞ്ഞോ പറയുന്നു. 

2024ലെ കോപ്പയില്‍ മെസി കളിച്ചേക്കും

ഖത്തറിലേത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് മെസി പറഞ്ഞു കഴിഞ്ഞു. 2024ലെ കോപ്പ അമേരിക്കയില്‍ മെസി അര്‍ജന്റീനയ്ക്കായി കളിക്കാനാണ് സാധ്യത. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ അടുത്ത വര്‍ഷം ജൂണില്‍ അവസാനിക്കും. ഒരു വര്‍ഷം കൂടി കരാര്‍ നീട്ടാനുള്ള താത്പര്യം പിഎസ്ജി മുന്‍പില്‍ വെക്കുന്നുണ്ട്. എന്നാല്‍ എംഎല്‍എസ് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ മെസി ആരായുമോ എന്നും വ്യക്തമല്ല. 

ലോകകപ്പിന് ശേഷം പിഎസ്ജി ക്യാംപിലേക്ക് മെസി ഉടന്‍ എത്തില്ലെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. ലോകകപ്പിന് ശേഷം കുടുംബത്തിനൊപ്പം സമയം ചെലവിടാനാണ് മെസിയുടെ പ്ലാന്‍. ജനുവരി ആദ്യ ആഴ്ചയ്ക്ക് ശേഷമാവും മെസി വീണ്ടും പരിശീലനം ആരംഭിക്കുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com