ബിസിസിഐ വാര്‍ഷിക കരാര്‍; ഹര്‍ദിക്കിനും സൂര്യകുമാറിനും നേട്ടം; രഹാനെയും മായങ്കും പുറത്തേക്ക് 

ബിസിസിഐ വാര്‍ഷിക കരാറില്‍ ഹര്‍ദിക് പാണ്ഡ്യക്കും സൂര്യകുമാര്‍ യാദവിനും നേട്ടം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി: ബിസിസിഐ വാര്‍ഷിക കരാറില്‍ ഹര്‍ദിക് പാണ്ഡ്യക്കും സൂര്യകുമാര്‍ യാദവിനും നേട്ടം. നിലവില്‍ ഗ്രേഡ് സിയിലാണ് ഹര്‍ദിക്കും സൂര്യകുമാര്‍ യാദവും. ഇവര്‍ ഗ്രേഡ് എയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ട്വന്റി20യില്‍ സ്ഥാനം ഉറപ്പിച്ച സൂര്യകുമാര്‍ ഏകദിന ടീമിലും പേരുറപ്പിക്കുകയാണ്. ടെസ്റ്റ് ടീമിലേക്ക് സൂര്യകുമാര്‍ യാദവിന് ഉടന്‍ വിളിയെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്വന്റി20 ക്യാപ്റ്റനായതോടെ ഹര്‍ദിക് പാണ്ഡ്യയ്ക്കും വാര്‍ഷിക കരാറില്‍ നേട്ടമുണ്ടാവും. 

ഇവര്‍ക്ക് കരാര്‍ നഷ്ടമായേക്കും

രഹാനെ, ഇഷാന്ത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ എന്നിവര്‍ക്ക് വാര്‍ഷിക കരാര്‍ നഷ്ടമായേക്കും. ബിസിസിഐ ഉന്നതതല യോഗത്തിന് ശേഷമായിരിക്കും വാര്‍ഷിക കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വരിക. 2023-24 വര്‍ഷം ഇന്ത്യന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിന് നിര്‍ണായകമാണ്. 2023ലാണ് ഏകദിന ലോകകപ്പ്. ട്വന്റി20 ലോകകപ്പ് 2024ല്‍. ട്വന്റി20 ലോകകപ്പിന് മുന്‍പില്‍ നിലവിലെ ടീമിലെ പല മുതിര്‍ന്ന കളിക്കാരും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. 

ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനവും ബിസിസിഐ ഉന്നത തല യോഗം വിലയിരുത്തിയേക്കും. എന്നാല്‍ ഇത് ഔദ്യോഗിക അജണ്ടയില്‍ ഇല്ല. ഇനി വരുന്ന ട്വന്റി20 ലോകകപ്പിലും ഏകദിനത്തിനുമായി വേണ്ട ഒരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com