ക്ലച്ച് പിടിക്കാതെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്; രണ്ടാം ടെസ്റ്റിലും തകര്‍ച്ച; തീ പടര്‍ത്തി കാമറൂണ്‍ ഗ്രീന്‍

മറുപടിയായി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്
കാമറൂൺ ​ഗ്രീനിന്റെ ബൗളിങ്/ പിടിഐ
കാമറൂൺ ​ഗ്രീനിന്റെ ബൗളിങ്/ പിടിഐ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ക്ലച്ച് പിടിക്കാതെ ദക്ഷിണാഫ്രിക്ക. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും 200 പോലും കടക്കാതെ നാണംകെട്ട ദക്ഷിണാഫ്രക്ക രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും സമാന തകര്‍ച്ച നേരിട്ടു. ഇത്തവണ അല്‍പ്പം ഭേദമാണെന്ന് മാത്രം. 189 റണ്‍സിന് അവര്‍ പുറത്തായി. 

മറുപടിയായി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ ക്രീസില്‍ നില്‍ക്കുന്നു. ഒരു റണ്ണെടുത്ത ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. അഞ്ച് റണ്‍സുമായി മാര്‍നെസ് ലബുഷെയ്‌നാണ് വാര്‍ണര്‍ക്ക് കൂട്ടായി ക്രീസില്‍. കഗിസോ റബാഡയാണ് ഖവാജയെ മടക്കിയത്. ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനൊപ്പമെത്താന്‍ ഓസ്‌ട്രേലിയക്ക് 144 റണ്‍സ് കൂടി വേണം. 

അഞ്ച് വിക്കറ്റുകള്‍ പിഴുത കാമറോണ്‍ ഗ്രീനിന്റെ മാരക ബൗളിങാണ് ദക്ഷിണാഫ്രിക്കയുടെ അടിത്തറ ഇളക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട്, നതാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

മധ്യനിരയില്‍ കെയ്ല്‍ വെരിന്നെ (52), മാര്‍ക്കോ ജന്‍സന്‍ (59) എന്നിവര്‍ പൊരുതി നേടിയ അര്‍ധ ശതകമാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് അവരെ കരകയറ്റിയത്. ക്യാപ്റ്റന്‍ ഡീല്‍ എല്‍ഗാര്‍ (26), സരെല്‍ എര്‍വി (18), തെയുനിസ് ഡി ബ്രുയ്ന്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. 

മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് വിജയിച്ച ഓസീസിന് രണ്ടാം ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com