സിദാന്‍ ബ്രസീലിന്റെ പരിശീലകനാവുമോ?; പട്ടികയില്‍ മൗറീഞ്ഞോയും ആന്‍സലോട്ടിയും 

ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനെദിന്‍ സിദാന് മുഖ്യപരിഗണന
സിദാന്‍, ഫോട്ടോ: ട്വിറ്റർ
സിദാന്‍, ഫോട്ടോ: ട്വിറ്റർ

റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനെദിന്‍ സിദാന് മുഖ്യപരിഗണന. ഖത്തര്‍ ലോകകപ്പില്‍ കാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റതിന് പിന്നാലെ പരിശീലക സ്ഥാനം ടിറ്റേ ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്ക് ഏറ്റവുമധികം പറഞ്ഞ് കേള്‍ക്കുന്ന പേര് സിദാന്റെ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

റിയല്‍ മാഡ്രിഡ് മാനേജര്‍ കാര്‍ലോ ആന്‍സലോട്ടി, പോര്‍ച്ചുഗീസുകാരനായ ഹോസെ മൗറീഞ്ഞോ, തോമസ് ടുക്കല്‍, ആബെല്‍ ഫെരേര എന്നിവരാണ് ബ്രസീല്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് പറഞ്ഞു കേള്‍ക്കുന്ന മറ്റു പേരുകള്‍.നിലവില്‍ മുന്‍ ഫുട്‌ബോള്‍ താരവും ഫ്രാന്‍സ് ക്യാപറ്റനുമായിരുന്ന ദിദിയെര്‍ ദെഷാംപ്‌സ് ആണ് ഫ്രഞ്ച് കോച്ച്. ഖത്തര്‍ ലോകകപ്പില്‍ ഫൈനലിലെത്തിയ ഫ്രാന്‍സ്, അര്‍ജന്റീനയോടാണ് തോറ്റത്. ഫ്രഞ്ച് ടീമിന് നിരവധി വിജയങ്ങള്‍ നേടി കൊടുത്ത ദിദിയെര്‍ ദെഷാംപ്‌സ് കോച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ സിദാന്‍ ബ്രസീലിന് മുന്‍ഗണന നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ സമീപഭാവിയില്‍ തന്നെ ബ്രസീലിന്റെ കോച്ചായി സിദാന്‍ മാറിയാലും അത്ഭുതമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ഫൈനലിലെ ഫ്രാന്‍സിന്റെ തോല്‍വിക്ക് ശേഷം ഭാവിയെ കുറിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവികളുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു ദിദിയെര്‍ ദെഷാംപ്‌സിന്റെ പ്രതികരണം.  സ്പാനിഷ് ക്ലബായ റിയല്‍ മാഡ്രിഡുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം സിദാന്‍ മറ്റു ചുമതലകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല. തുടര്‍ച്ചയായി മൂന്ന് തവണ റിയല്‍ മാഡ്രിഡിന് യുവേഫ ചാമ്പ്യന്‍ ലീഗ് കീരിടം നേടി കൊടുത്തതില്‍ നിര്‍ണായ പങ്ക് വഹിച്ചത് സിദാനായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com