ആന്റിഗ്വ : അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ആന്റിഗ്വയിൽ ഇന്ന് വൈകിട്ട് 6.30നാണ് മത്സരം. നാലുവട്ടം ജേതാക്കളായ ഇന്ത്യക്ക് ഇത് തുടർച്ചയായ നാലാം സെമിയാണ്. ഓസീസാകട്ടെ, രണ്ടുതവണ ചാമ്പ്യൻമാരായി.
കളിച്ച നാലു മത്സരവും ജയിച്ചാണ് ഇന്ത്യയുടെ വരവ്. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് യാഷ് ദൂളും സംഘവും സെമിയിലേക്ക് മാർച്ച് ചെയ്തത്.
ആദ്യമത്സരത്തിനുശേഷം കോവിഡ് മൂലം ക്യാപ്റ്റൻ യൂഷ് ദൂൾ, വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ് തുടങ്ങി ആറോളം താരങ്ങളാണ് കളിക്കാനാകാതിരുന്നത്. എന്നിട്ടും പകരക്കാരൻ നായകൻ നിഷാന്ത് സിന്ധുവിന്റെ നേതൃത്വത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.
ഉശിരൻ ജയങ്ങളുമായി മുന്നേറി. അതിനിടെ കോവിഡ് ബാധിച്ച ഓൾറൗണ്ടർ നിഷാന്ത് സിന്ധു ഇന്നത്തെ മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
പാകിസ്ഥാനെ തകർത്താണ് ഓസ്ട്രേലിയ ലോകകപ്പിന്റെ സെമിയിൽ കടന്നത്. പതിനേഴുകാരൻ ഓപ്പണർ ടീഗ് വൈലിയാണ് ഓസീസിന്റെ സൂപ്പർസ്റ്റാർ. മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates