ഇവര്‍ ലാംഗറുടെ 'പിആര്‍ മെഷീനുകള്‍', കമിന്‍സ് സത്യസന്ധന്‍: ഇയാന്‍ ചാപ്പല്‍

രാജിവെച്ച് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറെ പിന്തുണച്ചിരുന്ന കളിക്കാര്‍ക്ക് എതിരെ ഓസ്‌ട്രേലിയന്‍ മുന്‍ താരം ഇയാന്‍ ചാപ്പല്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: രാജിവെച്ച് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറെ പിന്തുണച്ച മുന്‍ കളിക്കാര്‍ക്ക് എതിരെ ഓസ്‌ട്രേലിയന്‍ മുന്‍ താരം ഇയാന്‍ ചാപ്പല്‍. ജസ്റ്റിന്‍ ലാംഗറുടെ പിആര്‍ മെഷീനുകളായിരുന്നു ഈ കളിക്കാര്‍ എന്നാണ് ഇയാന്‍ ചാപ്പലിന്റെ വിമര്‍ശനം. 

ജസ്റ്റിന്‍ ലാംഗറെ പിന്തുണയ്ക്കാന്‍ തയ്യറാവാതിരുന്ന ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെ ഇയാന്‍ ചാപ്പല്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്‍, മിച്ചല്‍ ജോണ്‍സന്‍, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും ഓസീസ് ടീം അംഗങ്ങള്‍ക്കും എതിരെ രംഗത്തെത്തിയിരുന്നു. ഇതില്‍ ലാംഗറെ പിന്തുണച്ച് സംസാരിക്കാതിരുന്ന കമിന്‍സിനെയാണ് മുന്‍ താരങ്ങള്‍ ലക്ഷ്യം വെച്ചത്. 

ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് മേല്‍ പഴി ചാരുക എളുപ്പമാണ്. കാരണം അവര്‍ അത്ര നല്ലവരല്ല. അതുകൊണ്ട് തന്നെ മുന്‍ കളിക്കാരുടെ പ്രതികരണങ്ങള്‍ ഇങ്ങനെയാവും എന്നുറപ്പാണ്. രണ്ട് കാര്യങ്ങളാണ് എന്നെ അലട്ടുന്നത്. ഇവിടെ സത്യസന്ധമായാണ് കമിന്‍സ് നിന്നത്. എന്നാല്‍ കമിന്‍സിന് ഇവിടെ വലിയ വിമര്‍ശനമേറ്റു. രണ്ടാമത്, ജസ്റ്റിന്‍ ലാംഗറുടെ പിആര്‍ മെഷിനുകളാണ്. ഇതിന് മുന്‍പ് പല സംഭവങ്ങളിലും അവരുടെ ഇടപെടലുണ്ടായിട്ടുണ്ട്, ഇയാന്‍ ചാപ്പല്‍ പറയുന്നു. 

ഇംഗ്ലണ്ടിന് എതിരായ ആഷസ് ജയം വലിയ കാര്യമല്ല

ലാംഗറിന് കീഴിലെ ഓസ്‌ട്രേലിയയുടെ ട്വന്റി20 ലോകകപ്പ് ജയത്തെ ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം അഭിനന്ദിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ടിന് എതിരായ ആഷസ് ജയം വലുതായി കാണാനാവില്ലെന്നാണ് മക്കല്ലത്തിന്റെ നിലപാട്. പ്രതീക്ഷകള്‍ അസ്തമിച്ച ഇംഗ്ലണ്ടാണ് ആഷസില്‍ കളിച്ചത്. ഓസ്‌ട്രേലിയ അല്ല മറ്റ് ഏതൊരു ടീം ആയാലും ഈ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമായിരുന്നു, ബ്രണ്ടന്‍ മക്കല്ലം അഭിപ്രായപ്പെട്ടു. 

ട്വന്റി20 ലോകകപ്പില്‍ അവര്‍ നല്ല പ്രകടനം പുറത്തെടുത്തു. എന്നാല്‍ അത് മാറ്റി നിര്‍ത്തിയാല്‍ പിന്നെ പറയത്തക്കതായി ഒന്നുമില്ല. ഓസ്‌ട്രേലിയക്ക് പുറത്ത് ഒരു ടെസ്റ്റ് പരമ്പര ലാംഗറുടെ കീഴില്‍ നേടാനായില്ല. ആവറേജ് ആയിരുന്നു ഈ ഓസ്‌ട്രേലിയ. വലിയ വിജയമായിരുന്നു എന്ന് പറയാനുമാവില്ലെന്നും മക്കല്ലം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com