2022 സീസണ്‍ നഷ്ടമാവും, 8 കോടി രൂപ ആര്‍ച്ചറിന് ലഭിക്കുമോ? ഐപിഎല്‍ നിയമം ഇങ്ങനെ

ഐപിഎല്‍ താര ലേലത്തില്‍ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ എട്ട് കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഐപിഎല്‍ താര ലേലത്തില്‍ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ എട്ട് കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ വമ്പന്‍ വില കൊടുത്ത് വാങ്ങിയ താരത്തെ 2022 സീസണില്‍ മുംബൈക്ക് കളിപ്പിക്കാനാവില്ല. ഇതോടെ എട്ട് കോടി പ്രതിഫലം ആര്‍ച്ചറിന് 2022ല്‍ ലഭിക്കുമോ? 

2022 ഐപിഎല്‍ സീസണ്‍ ആവുമ്പോഴേക്കും ആര്‍ച്ചര്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള സാധ്യത വിരളമാണ്. 2023, 2024 സീസണുകളിലേക്കായാണ് ആര്‍ച്ചറുടെ പേര് ലേലത്തില്‍ വെച്ചത് എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നു. 2022ലെ ഐപിഎല്‍ സീസണ്‍ നഷ്ടമായാല്‍ ആര്‍ച്ചര്‍ക്ക് എട്ട് കോടി രൂപ പ്രതിഫലവും ലഭിക്കില്ല. 

പരിക്കേറ്റ് പോയാല്‍ ഇന്‍ഷുറന്‍സ് കവറുള്ളതിനാല്‍ പ്രതിഫലം ലഭിക്കും

സീസണിന്റെ പകുതിയില്‍ വെച്ച് കളിക്കാരന്‍ പരിക്കേറ്റ് പോയാല്‍ ഇന്‍ഷുറന്‍സ് കവറുള്ളതിനാല്‍ പ്രതിഫലം ലഭിക്കും. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് പരിക്കേല്‍ക്കുകയും ഒരു മത്സരം പോലും കളിക്കാതെ വരികയും ചെയ്താല്‍ പ്രതിഫലം ലഭിക്കില്ല. 

ഈ വരുന്ന ഐപിഎല്‍ സീസണില്‍ ഏതാനും മത്സരങ്ങള്‍ കളിച്ചാല്‍ തന്റെ പ്രതിഫലത്തിന്റെ ആനുപാതികമായി തുക ലഭിക്കും. മുംബൈ ഇന്ത്യന്‍സിന് മുന്‍പില്‍ മറ്റൊരു പ്രശ്‌നവുമുണ്ട്. ആര്‍ച്ചര്‍ക്ക് സീസണ്‍ നഷ്ടമായാല്‍ പകരം മറ്റൊരു താരത്തെ കൊണ്ടുവരാനും മുംബൈക്ക് സാധിക്കില്ല. 

ബൂമ്രയ്‌ക്കൊപ്പം ആര്‍ച്ചറിനെ കൊണ്ടുവരാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വലിയ വില കൊടുത്തും ആര്‍ച്ചറിനെ സ്വന്തമാക്കിയത് എന്നാണ് മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി വ്യക്തമാക്കിയത്. ഈ വര്‍ഷം ആര്‍ച്ചര്‍ക്ക് കളിക്കാനാവില്ലെന്ന് അറിയാം. എന്നാല്‍ ഫിറ്റ്‌നസോടെ തിരിച്ചെത്തുമ്പോള്‍ ബൂമ്രയ്‌ക്കൊപ്പം നിന്ന് ശക്തമായ ഒരു കൂട്ടുകെട്ട് സൃഷ്ടിക്കാനാവുമെന്നും ആകാശ് അംബാനി ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com