ഡുപ്ലസിസിനെ എങ്ങനെ സ്വന്തമാക്കി? ലേലത്തില്‍ ബാംഗ്ലൂര്‍ മെനഞ്ഞ തന്ത്രം ഇങ്ങനെ

താര ലേലത്തില്‍ ഡുപ്ലസിസിന് വേണ്ടിയുള്ള വിളിയില്‍ നിന്ന് ചെന്നൈ പിന്മാറിയതിന് ശേഷം ബാംഗ്ലൂരും ഡല്‍ഹിയുമാണ് കൊമ്പുകോര്‍ത്തത്
ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരനെ 7 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. ചെന്നൈയെ മറികടന്ന് ഡുപ്ലസിസിനെ സ്വന്തമാക്കാന്‍ ബാംഗ്ലൂര്‍ മെനഞ്ഞ തന്ത്രമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

താര ലേലത്തില്‍ ഡുപ്ലസിസിന് വേണ്ടിയുള്ള വിളിയില്‍ നിന്ന് ചെന്നൈ പിന്മാറിയതിന് ശേഷം ബാംഗ്ലൂരും ഡല്‍ഹിയുമാണ് കൊമ്പുകോര്‍ത്തത്. ഡല്‍ഹിയെ മറികടന്ന് ബാംഗ്ലൂര്‍ ഡുപ്ലസിസിനെ ടീമിലെത്തിച്ചു. ലേലം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍ ഡുപ്ലസിസിനായി എങ്ങനെ തന്ത്രം മെനഞ്ഞു എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ബാംഗ്ലൂര്‍ പുറത്തു വിടുന്നത്. 

ഒരു നായകന് വേണ്ട എല്ലാ ഗുണങ്ങളുമുണ്ട്

ഡുപ്ലസിസിന്റെ പരിചയസമ്പത്ത് നമുക്ക് ഗുണം ചെയ്യും. സൗത്ത് ആഫ്രിക്കയെ ഏറെ നാള്‍ നയിച്ചു. ഐപിഎല്ലില്‍ ഒരുപാട് ജയങ്ങള്‍ നേടി. സ്ഥിരത പുലര്‍ത്തുന്നു. ഒരു നായകന് വേണ്ട എല്ലാ ഗുണങ്ങളുമുണ്ട്, വീഡിയോയില്‍ മൈക്ക് ഹെസന്‍ പറയുന്നു. 

ഡുപ്ലസിസിനായി ബാംഗ്ലൂര്‍ ലേലത്തില്‍ ഇറങ്ങുമെന്ന് ഒരു ഫ്രാഞ്ചൈസിയും കരുതുന്നില്ല. ഡുപ്ലസിസിനെ തിരികെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമിക്കും എന്നത് വ്യക്തമാണ് എന്നും ഹെസന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com