ക്യാച്ച് നഷ്ടപ്പെടുത്തിയതിന് സഹതാരത്തെ തല്ലി റൗഫ്; മാച്ച് റഫറിയുടെ താക്കീത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2022 03:29 PM  |  

Last Updated: 23rd February 2022 03:29 PM  |   A+A-   |  

rauf_slap_kamran

ഫോട്ടോ: ട്വിറ്റർ

 

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സഹതാരം കമ്രാനെ അടിച്ചതിന് പേസര്‍ ഹാരിസ് റൗഫിന് മാച്ച് റഫറിയുടെ താക്കീത്. സമൂഹമാധ്യമങ്ങളിലും റൗഫിന്റെ പെരുമാറ്റത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 

പെഷ്വാര്‍ സല്‍മിയും ലാഹോര്‍ ക്വാലാന്‍ഡേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം. ഹാരിസ് റൗഫിന്റെ ഡെലിവറിയില്‍ ഹസ്‌റത്തുള്ള സസായിയെ പുറത്താക്കാനുള്ള ക്യാച്ച് കമ്രാന്‍ നഷ്ടപ്പെടുത്തി. പിന്നാലെ മുഹമ്മദ് ഹാരിസിനെ പുറത്താക്കാന്‍ ഫവദ് അഹ്മദ് ക്യാച്ച് എടുത്തു. 

ഈ വിക്കറ്റ് ആഘോഷിക്കുമ്പോഴാണ് റൗഫിനെ അഭിനന്ദിക്കാന്‍ കമ്രാന്‍ എത്തിയത്. എന്നാല്‍ കമ്രാനെ റൗഫ് പിടിച്ചുതള്ളി. എന്നാല്‍ ഈ സമയവും കമ്രാന്‍ ചിരിച്ചാണ് പ്രതികരിച്ചത്. എന്നാല്‍ കമ്രാനോട് റൗഫ് മാപ്പ് ചോദിക്കണം എന്നാണ് ആരാധകരുടെ പ്രതികരണം. 

കളിയില്‍ റൗഫ് നാല് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ തന്റെ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ റൗഫിന് കഴിഞ്ഞില്ല. പെഷ്വാര്‍ സല്‍മി സൂപ്പര്‍ ഓവറില്‍ ജയം പിടിച്ചു.