ട്വന്റി20 റാങ്കിങ്; 21ലേക്ക് കുതിച്ച്‌ സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യറിനും വന്‍ മുന്നേറ്റം

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരയില്‍ വെങ്കടേഷ് അയ്യരും സൂര്യകുമാര്‍ യാദവും മികവ് കാണിച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 റാങ്കിങ്ങില്‍ മുന്നേറി സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരും. 35 സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി സൂര്യകുമാര്‍ യാദവ് 21ാം റാങ്കിലെത്തി. 203 സ്ഥാനങ്ങള്‍ മുകളിലേക്ക് വന്ന് വെങ്കടേഷ് അയ്യര്‍ 115ാം റാങ്കിലുമെത്തി. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരയില്‍ വെങ്കടേഷ് അയ്യരും സൂര്യകുമാര്‍ യാദവും മികവ് കാണിച്ചിരുന്നു. 107 റണ്‍സോടെ സൂര്യകുമാര്‍ യാദവ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. രണ്ടാമത് എത്തിയത് 92 റണ്‍സോടെ വെങ്കടേഷ് അയ്യരും. 

180ന് മുകളിലാണ് വെങ്കടേഷിന്റേയും സൂര്യകുമാറിന്റേയും സ്‌ട്രൈക്ക്‌റേറ്റ്

180ന് മുകളിലാണ് വിന്‍ഡിസിന് എതിരായ പരമ്പരയില്‍ വെങ്കടേഷിന്റേയും സൂര്യകുമാറിന്റേയും സ്‌ട്രൈക്ക്‌റേറ്റ്. അവസാന ട്വന്റി20യില്‍ 93-4 എന്ന നിലയിലേക്ക് ഇന്ത്യ വീണിരുന്നു. ഈ സമയം 37 പന്തില്‍ നിന്ന് 91 റണ്‍സ് ആണ് സൂര്യകുമാറും വെങ്കടേഷും ചേര്‍ന്ന് അടിച്ചെടുത്തത്. 

വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരന്‍ അഞ്ച് സ്ഥാനം മുന്‍പോട്ട് കയറി 13ാം റാങ്കിലെത്തി. മൂന്ന് ട്വന്റി20യിലും പൂരന്‍ അര്‍ധ ശതകം നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ആദ്യ 10ല്‍ സ്ഥാനം നിലനിര്‍ത്തി. രണ്ടാം ട്വന്റി20യില്‍ കോഹ് ലി അര്‍ധ ശതകം കണ്ടെത്തിയിരുന്നു. 

പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടപ്പെട്ടെങ്കിലും കെഎല്‍ രാഹുല്‍ ആറാം സ്ഥാനം നിലനിര്‍ത്തി. ടോപ് 10ലുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കോഹ് ലിയും രാഹുലുമാണ്. 11ാം റാങ്കിലാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com