ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തകര്‍ത്തടിച്ച് ഇഷാന്‍, ശ്രേയസ്; ബാറ്റിങിന് ഇറങ്ങാതെ സഞ്ജു; മികച്ച ലക്ഷ്യം ലങ്കയ്ക്ക് മുന്നില്‍ വച്ച് ഇന്ത്യ

തകര്‍ത്തടിച്ച് ഇഷാന്‍, ശ്രേയസ്; ബാറ്റിങിന് ഇറങ്ങാതെ സഞ്ജു; മികച്ച ലക്ഷ്യം ലങ്കയ്ക്ക് മുന്നില്‍ വച്ച് ഇന്ത്യ

ലഖ്നൗ: ശ്രീലങ്കക്കെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ മികച്ച ലക്ഷ്യം മുന്നില്‍ വച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 199 റണ്‍സ് കണ്ടെത്തി. ശ്രീലങ്കക്ക് ജയത്തിലേക്ക് വേണ്ടത് 200 റണ്‍സ്.

അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഉജ്ജ്വല ബാറ്റിങാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മികച്ച ബാറ്റിങ് പുറത്തെടുത്തു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന സഖ്യം 11.5 ഓവറില്‍ 111 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 

ഇഷാന്‍ മികച്ച രീതിയില്‍ ബാറ്റ് വീശി. അര്‍ഹിച്ച സെഞ്ച്വറിയാണ് ഇഷാന് നഷ്ടമായത്. താരം 56 പന്തുകള്‍ നേരിട്ട് 10 ഫോറും മൂന്ന് സിക്‌സും സഹിതം 89 റണ്‍സെടുത്തു. 

പിന്നാലെ എത്തിയ ശ്രേയസും തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ കുതിച്ചത്. ശ്രേയസ് 28 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സ് വാരി. ശ്രേയസ് പുറത്താകാതെ നിന്നു. താരത്തിനൊപ്പം രവീന്ദ്ര ജഡേജ മൂന്ന് റണ്‍സുമായി നോട്ടൗട്ടായി നിന്നു. 

44 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. അദ്ദേഹത്തെ ലഹിരു കുമാര ക്ലീന്‍ ബൗള്‍ഡാക്കി. ഇഷാന്‍ കിഷനെ ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക മടക്കി. 

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്. 

ദീപക് ഹൂഡ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. മലയാളി താരം സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്‌റ എന്നിവരും ടീമിലെത്തി. അന്തിമ ഇലവനില്‍ എത്തിയെങ്കിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com