യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധം; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി റഷ്യയില്‍ നിന്ന് മാറ്റി

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് എതിരായ പ്രതിഷേധം എന്ന നിലയിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി യുവേഫ മാറ്റിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി റഷ്യയില്‍ നിന്ന് മാറ്റി യുവേഫ. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് എതിരായ പ്രതിഷേധം എന്ന നിലയിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി യുവേഫ മാറ്റിയത്. 

പാരീസിലായിരിക്കും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുക. മെയ് 28ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിശ്ചയിച്ചിരുന്നത്. 2018 ലോകകപ്പിനായി റഷ്യയുടെ എനര്‍ജി മേഖലയിലെ വമ്പന്മാരായ ഗാസ്‌പ്രോം നിര്‍മിച്ച സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. യുവേഫയുടെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളുമാണ് ഗാസ്‌പ്രോം. 

ലോകകപ്പ് യോഗ്യതാ മത്സരങ്ങളും റഷ്യയില്‍ നിന്ന് മാറ്റിയേക്കും

2006ന് ശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പാരിസിലേക്ക് എത്തുന്നത്. ദേശിയ, ക്ലബ് മത്സരങ്ങള്‍ യുക്രെയ്ന്‍, റഷ്യ എന്നിവിടങ്ങളിലായി നടക്കാനുണ്ടെങ്കില്‍ അതിന്റെ വേദി മാറ്റുമെന്നും യുവേഫ വ്യക്തമാക്കി. 

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി യുവേഫ മാറ്റിയതോടെ ഫിഫക്ക് മുകളിലും സമ്മര്‍ദം വരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മോസ്‌കോ വേദിയാകുന്നുണ്ട്. മാര്‍ച്ചിലാണ് മോസ്‌കോ വേദിയാവുന്ന മത്സരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com