റഷ്യന്‍ ശതകോടീശ്വരന് 'പണിയായി' യുദ്ധം; ചെല്‍സിയുടെ നടത്തിപ്പ് അവകാശം കൈമാറി റോമന്‍ അബ്രാമോവിച്ച് 

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ അബ്രാമോവിച്ചിന് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയുടെ നടത്തിപ്പ് അവകാശം ക്ലബിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന് കൈമാറി ക്ലബ് ഉടമയായ റോമന്‍ അബ്രാമോവിച്ച്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ അബ്രാമോവിച്ചിന് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

ശതകോടീശ്വരനായ അബ്രാമോവിച്ചിന്റെ ബ്രിട്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടണം എന്ന് ലേബര്‍ പാര്‍ട്ടി എംപി ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീമിയര്‍ ലീഗ് ക്ലബിന്റെ നടത്തിപ്പ് അവകാശം കൈമാറിയത്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായും ഭരണകൂടവുമായും അടുത്ത ബന്ധമാണ് അബ്രാമോവിച്ചിനുള്ളത്. റഷ്യന്‍ പാര്‍ലമെന്റ് അംഗമായും പ്രവിശ്യ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2003ലാണ് ചെല്‍സിയെ റഷ്യന്‍ കോടീശ്വരന്‍ സ്വന്തമാക്കുന്നത്

നിലവില്‍ ക്ലബിന്റെ നടത്തിപ്പ് അവകാശം മാത്രമാണ് കൈമാറിയിരിക്കുന്നത്. ഉടമ അബ്രാമോവിച്ച് തന്നെയാണ്. 2003ലാണ് ചെല്‍സിയെ റഷ്യന്‍ കോടീശ്വരന്‍ സ്വന്തമാക്കുന്നത്. 1500 കോടി രൂപയ്ക്കായിരുന്നു ഇത്. അബ്രാമോവിച്ചിന്റെ കൈകളിലേക്ക് എത്തിയതിന് ശേഷം ചെല്‍സി പ്രീമിയര്‍ ലീഗിലും എഫ്എ കപ്പിലും അഞ്ച് വട്ടം വീതവും ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും രണ്ട് വട്ടവും ചാമ്പ്യന്മാരായി. 

ഫോബ്‌സ് മാസികയുടെ കണക്ക് അനുസരിച്ച് 1400 കോടി യുഎസ് ഡോളറാണ് അബ്രമോവിച്ചിന്റെ ആസ്തി. 2021ലെ ലോകത്തിലെ ശതകോടീശ്വരന്മാരുടെ ലിസ്റ്റില്‍ 142ാം സ്ഥാന്തത് അബ്രമോവിച്ച് ഉണ്ടായിരുന്നു. റഷ്യന്‍ ഭരണകൂടവുമായുള്ള അബ്രമോവിച്ചിന്റെ ബന്ധവും അഴിമതിയും വ്യക്തമാക്കുന്ന രേഖകള്‍ 2019ല്‍ ആഭ്യന്തര വകുപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടണം എന്നാണ് ലേബര്‍ പാട്ടി എംപി ക്രിസ് ബ്രയന്റ് ആവശ്യപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com