വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു? ചിരിപടര്‍ത്തി ബംഗ്ലാദേശിന്റെ ഡിആര്‍എസ് അപ്പീല്‍

ബംഗ്ലാദേശിന്റെ തസ്‌കിന്‍ അഹ്മദിന്റെ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ റോസ് ടെയ്‌ലറുടെ ബാറ്റില്‍ മാത്രമാണ് ടച്ചുള്ളത്

ടൗരാംഗ: ന്യൂസിലാന്‍ഡിന് മേല്‍ ആധിപത്യം പുലര്‍ത്തിയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ കളി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. ഈ സമയം ബംഗ്ലാദേശില്‍ നിന്ന് വന്ന ഡിആര്‍എസ് അപ്പീല്‍ ആണ് ചിരിപടര്‍ത്തുന്നത്. 

ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സിലെ 37ാമത്തെ ഓവറിലാണ് സംഭവം. ബംഗ്ലാദേശിന്റെ തസ്‌കിന്‍ അഹ്മദിന്റെ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ റോസ് ടെയ്‌ലറുടെ ബാറ്റില്‍ മാത്രമാണ് ടച്ചുള്ളത്. എന്നാല്‍ ബൗളറും ഫീല്‍ഡറും എല്‍ബിഡബ്ല്യുവിന് അപ്പീല്‍ നല്‍കി. ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചെങ്കിലും ബംഗ്ലാദേശ് ക്യാപ്റ്റന്‍ റിവ്യു നല്‍കി. 

റിപ്ലേകളില്‍ ടെയ്‌ലറുടെ കാലില്‍ തൊടുന്നില്ലെന്ന് വ്യക്തം

റിപ്ലേകളില്‍ ടെയ്‌ലറുടെ പാഡിന്റെ അടുത്ത് പോലും പന്ത് വരുന്നില്ലെന്ന് വ്യക്തമായി. ക്രിക്കറ്റ് കണ്ടതില്‍ വെച്ച് ഏറ്റവും മോശം റിവ്യു എന്നാണ് ഇതിനെതിരെ പരിഹാസം ഉയരുന്നത്.  ലെഗ് ബിഫോര്‍ വിക്കറ്റിന് പകരം ബാറ്റ് ബിഫോര്‍ വിക്കറ്റായോ എന്ന ചോദ്യവുമായാണ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് ട്വീറ്റ് ചെയ്തത്. 

ആദ്യ ടെസ്റ്റ് സമനിലയാക്കാനാവും ന്യൂസിലാന്‍ഡ് കിണഞ്ഞ് ശ്രമിക്കുക. അഞ്ചാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 17 റണ്‍സിന്റെ ലീഡാണ് ന്യൂസിലാന്‍ഡിനുള്ളത്. അഞ്ചാം ദിനം വേഗത്തില്‍ ന്യൂസിലാന്‍ഡിന്റെ ബാക്കി അഞ്ച് വിക്കറ്റ് കൂടി വീഴ്ത്താനായാല്‍ ബംഗ്ലാദേശിന് കിവീസ് മണ്ണില്‍ ടെസ്റ്റ് ജയം നേടാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com